'ദ ബാങ്കേഴ്സ് ക്ലബ്' ഓണം ആഘോഷിച്ചു 
Pravasi

'ദ ബാങ്കേഴ്സ് ക്ലബ്' ഓണം ആഘോഷിച്ചു

അജ്മാനിലെ റിയൽ സെന്‍ററിലാണ് ഓണാഘോഷം നടത്തിയത്

ദുബായ്: യുഎഇയിലെ ബാങ്കിങ്ങ് രംഗത്ത് ജോലി ചെയ്യുന്നവരും മുൻപ് ജോലി ചെയ്തിരുന്നവരുമായ മലയാളികളുടെ കൂട്ടായ്മ ദ ബാങ്കേഴ്സ് ക്ലബ് ഓണം ആഘോഷിച്ചു. അജ്മാനിലെ റിയൽ സെന്‍ററിലാണ് ഓണാഘോഷം നടത്തിയത്. പുലികളി, ചെണ്ടമേളം, ഗാനമേള, ഓണസദ്യ, തിരുവാതിര, നാടൻ ഓണക്കളികൾ, വടംവലി തുടങ്ങിയ പരിപാടികൾ നടത്തി. അംഗങ്ങളുടെ എണ്ണം ആയിരം പിന്നിട്ടതിന്‍റെ ആഘോഷവും നടത്തി. അസുര ബാന്‍റിന്‍റെ സംഗീത പരിപാടിയും ഉണ്ടായിരുന്നു.

സജീവ് സോമൻ ,ജോമോൻ ഉമ്മൻ, അരവിന്ദ്. വി, വിനീത് രാധാകൃഷ്ണൻ, ബിന്ദു ജെയിംസ്, ജൽസൺ ജെയിംസ്, ബാങ്കേഴ്സ് ക്ലബ്ബ് എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ