ഗിഫ്റ്റ് 2025' ഫുട്ബോൾ ടൂർണമെന്‍റ് ; ബിൻ മൂസ ദേര എഫ്സി ചാംപ‍്യന്മാർ 
Pravasi

ഗിഫ്റ്റ് 2025' ഫുട്ബോൾ ടൂർണമെന്‍റ് ; ബിൻ മൂസ ദേര എഫ്സി ചാംപ‍്യന്മാർ

ഫൈനലിൽ അബ്രിക്കോ ഫ്രൈറ്റ് എഫ്സിയെ ടൈ ബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് ബിൻ മൂസയുടെ കിരീടധാരണം

ദുബായ്: ഗൾഫ് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്‍റിൽ ബിൻ മൂസ ദേര എഫ്സി ചാംപ‍്യന്മാരായി. ഫൈനലിൽ അബ്രിക്കോ ഫ്രൈറ്റ് എഫ്സിയെ ടൈ ബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് ബിൻ മൂസയുടെ കിരീടധാരണം. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്നാണ് ടൈ ബ്രേക്കർ വേണ്ടി വന്നത്. കെയ്ൻസ് എഫ്സി സെക്കന്‍റ് റണ്ണർ അപ്പും വർഖ എഫ് സി തേർഡ് റണ്ണറപ്പുമായി. അബ്രിക്കോ ഫ്രൈറ്റ് എഫ്സിയിലെ സഫൽ മികച്ച കളിക്കാരനായും മിദ്‌ലാജ് മികച്ച പ്രതിരോധ താരമായും

തെരഞ്ഞെടുക്കപ്പെട്ടു. ബിൻ മൂസയിലെ അബ്ദുൾ ഷുക്കൂറാണ് മികച്ച ഗോൾ കീപ്പർ. അബ്രിക്കോ ഫ്രൈറ്റ് എഫ്സി താരം ഷിബിൽ ഷിബുവും ബിൻ മൂസ എഫ്സി താരം സഞ്ജയ് ലാലുമാണ് ടോപ് സ്കോറർമാർ. എമേർജിങ്ങ് കളിക്കാരനായി വർഖ എഫ്സിയിലെ അയ് മൻ തെരഞ്ഞെടുക്കപ്പെട്ടു. എസ് എം ഇവന്‍റ്സിന്‍റെ നേതൃത്വത്തിൽ കെഫയുടെ സഹകരണത്തോടെ ദുബായ് അബു ഹെയ്ൽ അമാന സ്പോർട്സ് ബേയിലാണ് ടൂർണമെന്‍റ് നടത്തിയത്.

അബ്രിക്കോ ഫ്രൈറ്റ് എഫ്സി

സമാപന ചടങ്ങിൽ മുനീർ ഫ്രൈഡേ, തൽഹത്ത് ഫോറം, ഡെൽറ്റ പ്രതിനിധികളായ ഷഫീർ, മുഹ്‌സിൻ, എഴുത്തുകാരൻ ബഷീർ തിക്കൊടി, ലത്തീഫ് സെറൂണി, ഷാഫി അൽ മുർഷിദി, ഹക്കിം വാഴക്കാല, ബഷീർ ബെല്ലോ എന്നിവർ സമ്മാനങ്ങൾ നൽകി. ചീഫ് കോർഡിനേറ്റർ അബ്ദുൾ ലത്തീഫ് ആലൂർ, മുഖ്യ സംഘാടകൻ സത്താർ മാമ്പ്ര, ബിജു അന്നമനട എന്നിവർ നേതൃത്വം നൽകി.

കെഫ റാങ്കിങ്ങിൽ മുൻനിരയിലുള്ള നാസ് എൽ 7 എഫ്സി, കോസ്റ്റൽ ട്രിവാൻഡ്രം,അൽ ഐൻ ഫാംസ് എഫ്സി, കെയ്ൻസ് എഫ്സി, അബ്രിക്കോ ഫ്രൈറ്റ് എഫ്സി, സക്‌സസ് പോയിന്‍റ് കോളെജ് എഫ്സി, ബിൻ മൂസ എഫ്സി, മലബാർ ബേക്കറി അജ്‌മാൻ, യുണൈറ്റഡ് എഫ്സി കാലിക്കറ്റ്, അൽ സബ ഹസ്‍ലേഴ്സ് എഫ് സി, വോൾഗ എഫ്സി, ജി ടി സെഡ് ഷിപ്പിംഗ് എഫ് സി എന്നീ ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുത്തത്. മെട്രൊ വാർത്തയാണ് ഗിഫ്റ്റിന്‍റെ ഓൺലൈൻ മീഡിയ പാർട്ട്ണർ.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു