ബുർജ്​ ഖലീഫ മെട്രോ സ്റ്റേഷൻ വിപുലീകരണം

 
Pravasi

ബുർജ്​ ഖലീഫ മെട്രോ സ്റ്റേഷൻ വിപുലീകരണം: ദുബായ് ആർടിഎ - ഇമാർ പ്രോപ്പർട്ടീസ് ധാരണയായി

സ്റ്റേഷന്‍റെ മൊത്തം വിസ്തീർണം 6,700 ചതുരശ്ര മീറ്ററിൽ നിന്ന് 8,500 ചതുരശ്ര മീറ്ററായി ഉയരും

Jisha P.O.

ദുബായ്: ദുബായിലെ ഏറ്റവും തിരക്കേറിയ മെട്രോ സ്​റ്റേഷനുകളിലൊന്നായ ബുർജ്​ ഖലീഫ/ദുബായ് മാൾ മെട്രോ സ്​റ്റേഷൻ വിപുലീകരിക്കുന്നു. ഇത് ​ സംബന്ധിച്ച്​ ദുബായ് ആർടിഎയും ഇമാർ പ്രോപ്പർട്ടീസും തമ്മിൽ ധാരണയിലെത്തി. ഡൗൺടൗൺ ദുബായ്, ബുർജ്​ ഖലീഫ, ദുബായ് മാൾ എന്നിവിടങ്ങളിലേക്കായി ദുബായിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മെട്രോസ്​റ്റേഷനാണിത്​. പദ്ധതി പൂർത്തിയാകുമ്പോൾ സ്റ്റേഷന്‍റെ മൊത്തം വിസ്തീർണം 6,700 ചതുരശ്ര മീറ്ററിൽ നിന്ന് 8,500 ചതുരശ്ര മീറ്ററായി ഉയരും. അതോടെ മണിക്കൂറിൽ യാത്രക്കാരുടെ ശേഷി 7,250 ൽ നിന്ന് 12,320 ആയി ഉയരും. ദിവസേന കൈകാര്യം ചെയ്യാനാകുന്ന യാത്രക്കാരുടെ എണ്ണം 2.2ലക്ഷം യാത്രക്കാരായി വർധിക്കും.

65ശതമാനം ശേഷി വർധിക്കുന്നതോടെ തിരക്കേറിയ സമയങ്ങളിലെ തടസങ്ങൾക്ക്​ വലിയ പരിഹാരമാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

ജനസംഖ്യയിലും സന്ദർശകരുടെ എണ്ണത്തിലുമുള്ള അതിവേഗ വളർച്ചയെ ഉൾക്കൊള്ളാൻ സാധിക്കുന്ന രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ആർ.‌ടി.‌എയുടെ പ്രതിബദ്ധതയെ ഈ പദ്ധതി അടിവരയിടുന്നുവെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ്​ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. സ്​റ്റേഷനിൽ 2013ൽ വാർഷിക യാത്രക്കാരുടെ എണ്ണം 60 ലക്ഷമായിരുന്നത്​, 2024ൽ 1.05കോടിയിലധികമായി ഉയർന്നിട്ടുണ്ട്​. ഇത്​ കഴിഞ്ഞ വർഷം 1.1കോടിക്ക്​ അടുത്തെത്തിയിട്ടുമുണ്ട്​. ഇപ്പോൾ ദിവസേനയുള്ള യാത്രാനിരക്ക് ശരാശരി 56,000 ആണ്.

കേരളത്തിനു 4 പുതിയ ട്രെയ്നുകൾ

ഇറാനിൽ കുടുങ്ങിക്കിടക്കുന്നത് 12 മലയാളി വിദ്യാർഥികൾ

ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ എംബസി

മഹായുതി മുംബൈ ഭരിക്കും; അവസാനിച്ചത് 28 വർഷത്തെ താക്കറെ ഭരണം

ജെ.സി. ഡാനിയേൽ പുരസ്കാരം ശാരദയ്ക്ക്