ദുബായ്; വാടക തർക്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സഹായ ഹസ്തവുമായി വ്യവസായി 
Pravasi

ദുബായിൽ വാടക തർക്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സഹായ ഹസ്തവുമായി വ്യവസായി

എമിറേറ്റിൽ സാമ്പത്തിക പരാധീനത മൂലം വാടക തർക്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സഹായ ഹസ്തവുമായി വ്യവസായി

ദുബായ്: ദുബായ് എമിറേറ്റിൽ സാമ്പത്തിക പരാധീനത മൂലം വാടക തർക്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സഹായ ഹസ്തവുമായി വ്യവസായി. ഇത്തരക്കാരെ സാമ്പത്തികമായി സഹായിക്കുന്നതിന് 1.2 മില്യൺ ദിർഹമാണ് രാജ്യത്തെ പ്രമുഖ വ്യവസായിയായ അബ്ദുള്ള അഹമ്മദ് അൽ അൻസാരി ദുബായ് ലാൻഡ് ഡിപ്പാർട്മെന്‍റിന് കീഴിലുള്ള നീതിന്യായ വിഭാഗമായ വാടക തർക്ക പരിഹാര കേന്ദ്രത്തിന് നൽകിയത്. യാദ് അൽ ഖെയ്‌ർ കമ്മിറ്റി വഴിയാണ് തുക കൈമാറിയത്. സാമൂഹ്യ സംഘടനകളുടെ സഹായത്തോടെ അർഹതയുള്ളവരെ കണ്ടെത്തി ധന സഹായം നൽകുമെന്ന് ആർഡിസി അധികൃതർ അറിയിച്ചു.

ഉദാരമതികളായ വ്യവസായികൾ ഇത്തരത്തിൽ വ്യക്തിപരമായി സഹായം നൽകാറുണ്ടെന്നും ആർഡിസി അറിയിച്ചു. റിയൽ എസ്റ്റേറ്റ് വിപണി ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി നീതിപൂർവമായിട്ടാണ് വാടക തർക്ക കേസുകൾ കൈകാര്യം ചെയ്യുന്നതെന്ന് ആർഡിസി ചെയർമാനും ജഡ്ജിയുമായ അബ്ദുൾഖാദർ മൂസ മുഹമ്മദ് പറഞ്ഞു. ദുബായിൽ ഫ്രീ സോൺ ഉൾപ്പെടയുള്ള എല്ലാ മേഖലകളിലെയും ഭൂവുടമയും വാടകക്കാരും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള നിയമപരമായ ചുമതല ആർഡിസിക്കാണ്‌.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്