.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വാദിയിൽ കാർ ഒലിച്ചുപോയി: ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി ഫുജൈറ പോലീസ്
ദുബായ്: യുഎഇയിൽ കനത്ത മഴ തുടരുന്നതിനിടെ ഫുജൈറയിൽ വാദിക്ക് കുറുകെ കടക്കാൻ ശ്രമിച്ച കാർ ശക്തമായ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. അൽ ഹാല മേഖലയിൽ വാദിക്ക് കുറുകെ കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഡ്രൈവറെ പൊലീസാണ് സാഹസികമായി രക്ഷപ്പെടുത്തിയത്.
നിമിഷങ്ങൾക്കകം കാർ പൂർണമായും ഒഴുകിപ്പോകുമായിരുന്ന സാഹചര്യത്തിലാണ് ഫുജൈറ പൊലീസ് ജനറൽ കമാൻഡിലെ എമർജൻസി വിഭാഗം കൃത്യസമയത്ത് ഇടപെട്ടത്.ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതോടെ വാദി പെട്ടെന്ന് കുത്തിയൊഴുകുന്ന പുഴക്ക് സമാനമായി മാറുകയായിരുന്നു.വാഹനങ്ങൾ വാദികളിലൂടെ ഓടിക്കുന്നത് അതീവ അപകടകരമാണെന്നും ഇത്തരം സാഹസികതകൾ ഒഴിവാക്കണമെന്നും പൊലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ആഭ്യന്തര മന്ത്രാലയവും നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഫുജൈറ പൊലീസ് ജനറൽ കമാൻഡ് അഭ്യർത്ഥിച്ചു. മഴ സമയത്ത് വാദികൾ കുറുകെ കടക്കുന്നത് ജീവനും സ്വത്തിനും ഭീഷണിയാണെന്നും അടിയന്തര സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങണമെന്നും അധികൃതർ ഓർമിപ്പിച്ചു.വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച വരെ മഴയുടെ മറ്റൊരു ശക്തമായ തരംഗം കൂടി പ്രതീക്ഷിക്കുന്നതിനാൽ അതീവ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.