ഓർമ അംഗം ആന്‍റണി ജോസഫിന്‍റെ വിയോഗത്തിൽ അനുശോചനം
ദുബായ്: ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഓർമ കൂട്ടായ്മ അൽഖൂസ് മേഖലാ ന്യൂ ഗ്രാൻഡ് യൂണിറ്റ് അംഗം ആന്‍റണി ജോസഫിന്‍റെ വിയോഗത്തിൽ അനുശോചനയോഗം ചേർന്നു. പ്രസിഡണ്ട് ശിഹാബ് പെരിങ്ങോട് അധ്യക്ഷത വഹിച്ചു. ജോയിന്‍റ് ട്രഷറർ ധനേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ്, ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ നവാസ് കുട്ടി, ഷോൺ ജോസഫ്, അരവിന്ദൻ, അബ്ദുൽ അഷ്‌റഫ്, റിയാസ് സി. കെ., രാജൻ കെ.വി., മുരളി, പ്രകാശൻ, ജിജിത അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.