ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി
ദുബായ്: ദുബായിലെ ലിവാനിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ 'കോൺഫിഡന്‍റ് പ്രസ്റ്റൺ' പദ്ധതിക്ക് തറക്കല്ലിട്ടു. കോൺഫിഡന്‍റ് ഗ്രൂപ്പ് ദുബായ് മാനേജിങ് ഡയറക്റ്റർ രോഹിത് റോയിയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയും ചടങ്ങിൽ പങ്കെടുത്തു.
കമ്പനിയുടെ യുഎഇ വികസന പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. “ആഡംബരം, നവീനത, സാമൂഹിക മൂല്യങ്ങൾ എന്നിവ സംയോജിപ്പിക്കുന്ന മികച്ച താമസ സൗകര്യങ്ങൾ ഒരുക്കുക എന്ന കാഴ്ചപ്പാടാണ് ദുബായിലെ കോൺഫിഡന്‍റ് ഗ്രൂപ്പിനെ യാത്രയെ നയിക്കുന്നത്,” ഡോ. സി.ജെ. റോയ് പറഞ്ഞു.
ദുബായ് പോലെയുള്ള ഊർജ്ജസ്വലമായ റിയൽ എസ്റ്റേറ്റ് വിപണിയിൽ മികവും സുസ്ഥിരമായ വളർച്ചയും നൽകാനുള്ള പ്രതിബദ്ധതയുടെ തെളിവാണ് കോൺഫിഡന്‍റ് പ്രസ്റ്റൺ എന്നും അദ്ദേഹം പറഞ്ഞു. കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ മുൻ പദ്ധതിയായ കോൺഫിഡന്‍റ് ലാൻകാസ്റ്റർ 11 മാസം കൊണ്ട് പൂർത്തിയാക്കി വിപണനം നടത്തിയ ശേഷമാണ് പുതിയ പദ്ധതി തുടങ്ങിയത്.
'കൂടുതൽ ശ്രദ്ധേയമായ വാസ്തുവിദ്യാ ഘടകങ്ങളും സുസ്ഥിരമായ രൂപകൽപ്പനകളും ആഡംബരം, നവീനത, പരിസ്ഥിതി ബോധം എന്നിവയും സംയോജിപ്പിച്ച് മികച്ച താമസ സൗകര്യങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്'- കോൺഫിഡന്‍റ് ഗ്രൂപ്പ് ദുബായ് എംഡി രോഹിത് റോയ് പറഞ്ഞു.16 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അറിയിച്ചു.