ഡിവൈസുകൾ സംഭാവന ചെയ്യാം' കാമ്പയിന് മികച്ച പ്രതികരണം

 
Pravasi

'ഡിവൈസുകൾ സംഭാവന ചെയ്യാം' കാമ്പയിന് മികച്ച പ്രതികരണം; ലക്ഷം ഡിജിറ്റൽ ഉപകരണങ്ങൾ സമാഹരിക്കുക ലക്ഷ്യം

പദ്ധതിയുടെ രണ്ടാം പതിപ്പ് ഇതിനകം 70 ശതമാനം പൂർത്തിയായി

Jisha P.O.

ദുബായ്: ആഗോളതലത്തിൽ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനസൗകര്യം ഒരുക്കുന്നതിനായി യു.എ.ഇ 'ഡിജിറ്റൽ സ്കൂൾ' ആരംഭിച്ച 'ഡിവൈസുകൾ സംഭാവന ചെയ്യാം' കാമ്പയിന് മികച്ച പ്രതികരണം. ഒരു ലക്ഷം ഡിജിറ്റൽ ഉപകരണങ്ങൾ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയുടെ രണ്ടാം പതിപ്പ് ഇതിനകം 70 ശതമാനം പൂർത്തിയായതായി അധികൃതർ അറിയിച്ചു.

എമിറേറ്റ്സ് റെഡ് ക്രസന്‍റുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതിയിൽ 140-ലധികം സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കാളികളാണ്. ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ ശേഖരിച്ച്, അവയിലെ ഡേറ്റ സുരക്ഷിതമായി നീക്കം ചെയ്ത ശേഷം തകരാറുകൾ പരിഹരിച്ച് ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയുമാണ് പദ്ധതിയുടെ രീതി. പുതുക്കിയ ഉപകരണങ്ങൾ ജോർദാൻ, മൗറിത്താനിയ, ലെബനൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെയും യു.എ.ഇയിലെയും സ്കൂളുകളിലേക്ക് ഇതിനകം അയച്ചു കഴിഞ്ഞു.

നമീബിയ, അംഗോള തുടങ്ങിയ രാജ്യങ്ങളിലെ 30 സ്കൂളുകളിൽ ഇതുവഴി ഡിജിറ്റൽ ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്. ഏകദേശം 320 മെട്രിക് ടൺ ഉപകരണങ്ങൾ ശേഖരിച്ചതിലൂടെ വലിയ തോതിൽ ഇ-മാലിന്യം കുറയ്ക്കാനും, കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും സാധിച്ചു. ഏകദേശം 15 ലക്ഷം കിലോവാട്ട് വൈദ്യുതിയും ഇതിലൂടെ ലാഭിക്കാൻ കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ.

കാർഗോ ഏരിയയിൽ പുക; ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിന് രാജ്കോട്ടിൽ അടിയന്തര ലാൻഡിങ്

ലഹരിക്കെതിരേ വിദ്യാർഥികൾക്കൊപ്പം സൂംബ ഡാൻസ്, പിന്നാലെ അറസ്റ്റ്; അധ്യാപികമാർക്ക് പിന്നിൽ വൻ ലഹരി മാഫിയ

കുണ്ടറയിൽ പൊലീസ് കസ്റ്റഡിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്

മണപ്പുറം ഗ്രൂപ്പിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്തു; മുൻ എജിഎം ധന്യ മോഹൻ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരായി

ലക്ഷ്മിപ്രിയക്കെതിരായ പരാതി; അൻസിബയോട് നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ട് കോടതി