ഡോ. നാസർ മൂപ്പൻ
ദുബായ്: ഖത്തറിലെ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്‍റെ മെഡിക്കൽ ഡയറക്ടറും ഇ.എൻ.ടി. കൺസൾട്ടന്‍റുമായ ഡോ. നാസർ മൂപ്പന്‍റെ വിയോഗത്തിൽ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അനുശോചിച്ചു. വിശ്വാസ്യതയും, മികവും, സഹാനുഭൂതിയും നിറഞ്ഞ മനസോടെ തന്‍റെ ജീവിതം മറ്റുള്ളവർക്കായി അദ്ദേഹം സമർപ്പിച്ചുവെന്ന് ഡോ. ആസാദ് മൂപ്പൻ അനുസ്മരിച്ചു.
ഖത്തറിലെ ആരോഗ്യസംരക്ഷണ മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മായാതെ നിലകൊള്ളും. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.