ഫുജൈറ വിമാനത്താവളത്തിൽ ഡ്രോൺ കാർഗോ സർവീസ് പരീക്ഷണം വിജയകരം
ഫുജൈറ: ഫുജൈറ വിമാനത്താവളത്തിൽ ഡ്രോൺ കാർഗോ സർവീസ് തുടങ്ങുന്നതിന്‍റെ ഭാഗമായി എയർട്രാഫിക് കൺട്രോൾ യൂനിറ്റിന്‍റെ മേൽനോട്ടത്തിൽ നടത്തിയ ഡ്രോൺ കാർഗോ പരീക്ഷണ പറക്കൽ വിജയകരമായി. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഡ്രോൺ സമുദ്രത്തിൽ ഒരുക്കിയ പ്ലാറ്റ്‌ഫോമിലേക്ക് വിജയകരമായി ചരക്കുകൾ എത്തിച്ചു.
ലോജിസ്റ്റിക് കമ്പനിയായ ലോഡ് ഓട്ടോണമസ്, ഫുജൈറ സിവിൽ ഏവിയേഷൻ അതോറിറ്റി, ഫുജൈറ എയർ നാവിഗേഷൻ സർവീസസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.