ദുബായ് വിമാനത്താവളത്തിൽ ജൂൺ 30 വരെ പാർക്കിങ് ഫീസിൽ ഇളവ്
ദുബായ് : തിരക്കേറിയ സീസണിൽ യാത്രക്കാർക്ക് ആശ്വാസമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജൂൺ 10 മുതൽ ജൂൺ 30 വരെ വേനൽക്കാല പാർക്കിങ് നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചു. ടെർമിനൽ 1 കാർ പാർക്ക് ബി, ടെർമിനൽ 2, ടെർമിനൽ 3 എന്നിവിടങ്ങളിൽ പാർക്കിങ് നിരക്കുകളിൽ ഇളവ് ഉണ്ടായിരിക്കും. ഇതനുസരിച്ച് മൂന്ന് ദിവസത്തേക്ക് കാർ പാർക്ക് ചെയ്യുന്നതിന് 100 ദിർഹം ഈടാക്കും. ഏഴ് ദിവസത്തേക്ക് ആകെ 200 ദിർഹം ഫീസ് ഈടാക്കും. രണ്ടാഴ്ചത്തേക്ക് കാർ പാർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ 300 ദിർഹം മാത്രം നൽകിയാൽ മതി.
ടെർമിനൽ 1 പാർക്കിങ് ഫീസ്
കാർ പാർക്കിങ് A
5 മിനിറ്റ് – 5 ദിർഹം
15 മിനിറ്റ് – 15 ദിർഹം
30 മിനിറ്റ് – 30 ദിർഹം
2 മണിക്കൂർ വരെ – 40 ദിർഹം
3 മണിക്കൂർ – 55 ദിർഹം
4 മണിക്കൂർ – 65 ദിർഹം
1 ദിവസം – 125 ദിർഹം
ഓരോ അധിക ദിവസത്തിനും – 100 ദിർഹം
കാർ പാർക്കിങ് B
1 മണിക്കൂർ – 25 ദിർഹം
2 മണിക്കൂർ – 30 ദിർഹം
3 മണിക്കൂർ – 35 ദിർഹം
4 മണിക്കൂർ – 45 ദിർഹം
1 ദിവസം – 85 ദിർഹം
ഓരോ അധിക ദിവസത്തിനും – 75 ദിർഹം
ടെർമിനൽ 2 പാർക്കിങ് ഫീസ്
കാർ പാർക്കിങ് A
1 മണിക്കൂർ – 30 ദിർഹം
2 മണിക്കൂർ – 40 ദിർഹം
3 മണിക്കൂർ – 55 ദിർഹം
4 മണിക്കൂർ – 65 ദിർഹം
1 ദിവസം – 125 ദിർഹം
ഓരോ അധിക ദിവസത്തിനും – 100 ദിർഹം
കാർ പാർക്കിങ് B
1 മണിക്കൂർ – 15 ദിർഹം
2 മണിക്കൂർ – 20 ദിർഹം
3 മണിക്കൂർ – 25 ദിർഹം
4 മണിക്കൂർ – 30 ദിർഹം
1 ദിവസം – 70 ദിർഹം
ഓരോ അധിക ദിവസത്തിനും -50 ദിർഹം
ടെർമിനൽ 3 പാർക്കിങ് ഫീസ്
5 മിനിറ്റ് – 5 ദിർഹം
15 മിനിറ്റ് – 15 ദിർഹം
30 മിനിറ്റ് – 30 ദിർഹം
2 മണിക്കൂർ വരെ – 40 ദിർഹം
3 മണിക്കൂർ – 55 ദിർഹം
4 മണിക്കൂർ – 65 ദിർഹം
1 ദിവസം – 125 ദിർഹം
ഓരോ അധിക ദിവസത്തിനും -100 ദിർഹം