ദുബായ് എയർ‌ഷോ 2025: സന്ദർശക ശ്രദ്ധ നേടി ജിഡിആർഎഫ്എ ദുബായ് പ്ലാറ്റ് ഫോം

 
Pravasi

ദുബായ് എയർ‌ഷോ 2025: സന്ദർശക ശ്രദ്ധ നേടി ജിഡിആർഎഫ്എ ദുബായ് പ്ലാറ്റ് ഫോം

ദുബായ് വേൾഡ് സെൻട്രലിൽ ഒരുക്കിയിരിക്കുന്ന ഇന്‍ററാക്ടീവ് പ്ലാറ്റ്‌ഫോമിൽ ജിഡിആർഎഫ്എയുടെ സേവനങ്ങൾ നേരിട്ട് പരിചയപ്പെടാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്.

UAE Correspondent

ദുബായ്: ദുബായ് എയർ‌ഷോ 2025-ന്‍റെ ആദ്യ ദിനത്തിൽ തന്നെ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അവതരിപ്പിച്ച ഡിജിറ്റൽ സേവനങ്ങളും നവീകരണങ്ങളും സന്ദർശകരുടെ ശ്രദ്ധ നേടി. ദുബായ് വേൾഡ് സെൻട്രലിൽ ഒരുക്കിയിരിക്കുന്ന ഇന്‍ററാക്ടീവ് പ്ലാറ്റ്‌ഫോമിൽ ജിഡിആർഎഫ്എയുടെ സേവനങ്ങൾ നേരിട്ട് പരിചയപ്പെടാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്.

ഡിജിറ്റൽ പ്രദർശനത്തിന്‍റെ ആദ്യ ദിനത്തിൽ ജിഡിആർഎഫ്എ ദുബായുടെ ഡയറക്ടർ ജനറൽ ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മറിയും ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂറും ദുബായ് എയർ‌പോർട്ട്‌സ് സെക്ടർ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹ്മദ് അൽ ഷിങ്കിത്തിയും അടക്കമുള്ളവർ സന്ദർശനം നടത്തി. അവർ ഗോൾഡൻ വിസ, കമാൻഡ് ആന്‍റ് കൺട്രോൾ പ്ലാറ്റ്‌ഫോം, സലാമ ഡിജിറ്റൽ പ്ലാറ്റ്‌ഫോം, പ്ലാറ്റ്‌ഫോം 04, ജിസിസി റെസിഡന്‍റ് വിസ, സ്മാർട്ട് കൊറിഡോർ (റെഡ് കാർപെറ്റ്), ടൂറിസ്റ്റ് ഹാപ്പിനസ് കാർഡ് എന്നിവ ഉൾപ്പെടുന്ന എല്ലാ പ്രധാന ഡിജിറ്റൽ സംവിധാനങ്ങളും വിലയിരുത്തി.

'ദുബായിൽ എത്തുന്ന ഓരോ സന്ദർശകന്‍റെയും യാത്രയെ കൂടുതൽ സ്മാർട്ടും ലളിതവുമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,”എന്ന് ലഫ്:ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു.ദുബായുടെ ഭാവി വികസന നയങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ പ്രവർത്തിക്കാനും, ഗവൺമെന്‍റ് മേഖലയിൽ നവീകരണത്തെ മുഖ്യ ഘടകമാക്കി സേവന നിലവാരം ഉയർത്താനുമാണ് ജിഡിആർഎഫ്എ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി സ്ഫോടനക്കേസ്: ഹമാസ് മാതൃ‌കയിൽ ഡ്രോൺ ആക്രമണം നടത്താനും ഗൂഢാലോചന

വോട്ടർപട്ടികയിൽ പേരില്ല; സംവിധായകൻ വി.എം. വിനുവിനും മത്സരിക്കാനാകില്ല

മണ്ഡല-മകരവിളക്ക് മഹോത്സവം: 1,36,000ത്തിലധികം പേർ ദർശനം നടത്തിയെന്ന് എഡിജിപി

തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈം ടേബിളിൽ മാറ്റം

തൊഴിലാളിയെ തല്ലിച്ചതച്ചു; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം, തുക എസ്ഐ നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ