ദുബായിൽ നാല് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ആർടിഎ

 
Pravasi

ദുബായിൽ നാല് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ആർടിഎ

ജനുവരി ഒമ്പത് മുതലാണ് പുതിയ റൂട്ടുകളും മാറ്റങ്ങളും നടപ്പാക്കുക

Jisha P.O.

ദുബായ്: ദുബായ് നഗരത്തിൽ ദുബായ് ആർടിഎ നാല് പുതിയ ബസ് റൂട്ടുകൾ തുടങ്ങുന്നു. ജനുവരി ഒമ്പത് മുതലാണ് പുതിയ റൂട്ടുകളും മാറ്റങ്ങളും നടപ്പാക്കുക. അൽ സത്‌വ, ജുമൈറ 3, അൽ വസ്ൽ എന്നിവക്കിടയിലെ നിലവിലുള്ള സർവിസുകളിലെ തിരക്ക് കുറക്കുന്നതിനാണ് പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിലാണ് പുതിയ റൂട്ടിൽ സർവിസുകൾ നടത്തുക.

റൂട്ട് 88എ, റൂട്ട് 88ബി, റൂട്ട് 93എ, റൂട്ട് 93ബി എന്നിങ്ങനെയാണ് പുതിയ റൂട്ടുകൾ.

നിലവിലുള്ള 70ലധികം റൂട്ടുകളിൽ മാറ്റങ്ങൾ വവരുത്തുന്നുണ്ട്. രാവിലെ തിരക്കേറിയ സമയത്ത് അൽ സത്‌വ ബസ് സ്റ്റേഷനിൽ നിന്ന് ജുമൈറ 3 വരെയാണ് റൂട്ട് 88 എ സർവിസ് നടത്തുക. വൈകുന്നേരത്തെ തിരക്കേറിയ സമയത്ത്, റൂട്ട് 88ബി ജുമൈറ 3 മുതൽ അൽ സത്വ ബസ് സ്റ്റേഷൻ വരെ എതിർദിശയിൽ സർവീസ് നടത്തും. രാവിലെ തിരക്കേറിയ സമയങ്ങളിൽ, റൂട്ട് 93എ അൽ സത്‌വ ബസ് സ്റ്റേഷനിൽ നിന്ന് അൽ വാസൽ വരെ ഒരു ദിശയിലേക്ക് സർവിസ് നടത്തും. വൈകുന്നേരത്തെ തിരക്കേറിയ സമയത്ത്, റൂട്ട് 93ബി അൽ വസ്ൽ മുതൽ അൽ സത്വ ബസ് സ്റ്റേഷൻ വരെ എതിർദിശയിൽ സർവിസ് നടത്തും.

കൂടുതൽ വിവരങ്ങൾ ‘സഹ്ൽ’ ആപ്പിൽ ലഭ്യമാണ്.

''ദേവന്‍റെ അനുജ്ഞ വാങ്ങിയില്ല, സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല, കുറ്റകരമായ മൗനാനുവാദം നല്‍കി'': തന്ത്രിയുടെ അറസ്റ്റ് അനിവാര്യമെന്ന് എസ്ഐടി

"തെറ്റ് ചെയ്തിട്ടില്ല, സ്വാമി ശരണം'': അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്

"തെരുവുനായയെ ആശുപത്രിയിലെ ഓപ്പറേഷൻ തിയെറ്ററിലേക്കും കൊണ്ടുപോയോ?"; നടിയെ വിമർശിച്ച് സുപ്രീംകോടതി

രാത്രിയിൽ ഓൺലൈനിൽ എലിവിഷം ഓർഡർ ചെയ്തു, ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ!

തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; ഒരു തെറ്റും ചെയ്യാത്ത ആളാണ് കണ്ഠര് രാജീവരെന്ന് രാഹുൽ ഈശ്വർ