നിർമിത ബുദ്ധിയും ബിഗ് ഡേറ്റ അപഗ്രഥനവും സജീവമാക്കി ദുബായ് ഇമിഗ്രേഷൻ  
Pravasi

നിർമിത ബുദ്ധിയും ബിഗ് ഡേറ്റ അപഗ്രഥനവും സജീവമാക്കി ദുബായ് ഇമിഗ്രേഷൻ

ജൈറ്റെക്സ് ഗ്ലോബലിലാണ് മുതിർന്ന ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്

Aswin AM

ദുബായ്: സേവനങ്ങളിൽ നിർമിത ബുദ്ധിയുടെ ഉപയോഗവും ബിഗ് ഡേറ്റ അപഗ്രഥനവും സജീവമാക്കുമെന്ന് ദുബായ് ജിഡിആർഎഫ്എ അധികൃതർ പറഞ്ഞു. ജൈറ്റെക്സ് ഗ്ലോബലിലാണ് മുതിർന്ന ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സമഗ്ര ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുകയും നൂതന സേവനങ്ങൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുകയും ചെയ്യാനുള്ള ദുബായുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

ഈ നടപടിയിലൂടെ, ജിഡിആർഎഫ്എയെ സർക്കാർ സ്ഥാപനങ്ങളുടെ മുൻനിരയിൽ നിർത്താനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും ഉപയോക്താക്കളുടെ ജീവിത നിലവാരം ഉയർത്താനുമാണ് ലക്ഷ്യം വെക്കുന്നത്. തത്സമയ ഡേറ്റ വിശകലനം സാമൂഹികാവശ്യങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും അതിനനുസൃതമായി പരിഹാരങ്ങൾ വാഗ്ദാനം ചെയ്യാനും സഹായിക്കുമെന്ന് ജിഡിആർഎഫ്എ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

ജിഡിആർഎഫ്എയുടെ സേവനങ്ങളിലെ ആധുനിക സാങ്കേതികത ഉപയോഗിച്ച് സർക്കാർ സേവനങ്ങളുടെ നിലവാരം പുനർനിർവചിക്കുന്നതിനാണ് തങ്ങളുടെ ശ്രമമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായിലെ സ്മാർട്ട് സേവനങ്ങൾ കൂടുതൽ എളുപ്പവും കാര്യക്ഷമവുമായ രീതിയിൽ ഉപയോക്താക്കൾക്ക് ഈ നടപടിയിലൂടെ ലഭ്യമാകുമെന്ന് ലഫ്റ്റനന്‍റ് കേണൽ ഖാലിദ് ബിൻ മദിയ അൽ ഫലാസി പറഞ്ഞു.

എഐയുടെ സഹായത്തോടെ ഡേറ്റ വിശകലനത്തിന് കൂടുതൽ ശക്തി നൽകുന്നത് ഭാവി സേവനങ്ങളുടെയും ഇടപാടുകളുടെയും വളർച്ച മുൻകൂട്ടി പ്രവചിക്കാനും വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാനും സഹായിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സാഹിത‍്യ അക്കാഡമി അവാർഡ് പ്രഖ‍്യാപനം മാറ്റി

എസ്ഐആർ നടപടി വീണ്ടും നീട്ടണമെന്ന് കേരളം; തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദം നൽകാൻ സുപ്രീംകോടതി നിർദേശം

കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസ് ഉദ‍്യോഗസ്ഥയുടെ സ്വർണ മാല മോഷണം പോയി

'No logic only madness, പിണറായി സർക്കാർ'; മുഖ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റുമായി സന്ദീപ് വാര‍്യർ

കലാപമുണ്ടാക്കുന്ന തരത്തിൽ പ്രചാരണം; ലീഗ് നേതാവിനെതിരേ കേസ്