.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

മരുഭൂമിയിൽ ഓ​പ്പ​ൺ എ​യ​ർ തിയെറ്ററും തടാകവും; ദുബായിൽ പുതിയ ടൂറിസം കേന്ദ്രം വരുന്നു

 
Pravasi

മരുഭൂമിയിൽ ഓ​പ്പ​ൺ എ​യ​ർ തിയെറ്ററും തടാകവും; ദുബായിൽ പുതിയ ടൂറിസം കേന്ദ്രം വരുന്നു

ത​ടാ​ക​ങ്ങ​ൾ, ന​ട​പ്പാ​ത​ക​ൾ, സൈ​ക്ലി​ങ്​ ട്രാ​ക്കു​ക​ൾ, ക്യാ​മ്പ്‌​സൈ​റ്റു​ക​ൾ, ഓ​പ​ൺ എ​യ​ർ സി​നി​മ, ഫു​ഡ് ട്ര​ക്ക് പ്ലാ​സ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടും

MV Desk

ദുബായ്: മ​രു​ഭൂ​മി​യി​ൽ പു​തി​യ ടൂ​റി​സം കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച്​ യുഎഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെയ്ഖ് മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. 10ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള ‘അ​ൽ ല​യാ​ൻ’ ഓ​യാ​സി​സ് പ​ദ്ധ​തി​യി​ൽ ത​ടാ​ക​ങ്ങ​ൾ, ന​ട​പ്പാ​ത​ക​ൾ, സൈ​ക്ലി​ങ്​ ട്രാ​ക്കു​ക​ൾ, ക്യാ​മ്പ്‌​സൈ​റ്റു​ക​ൾ, ഓ​പ​ൺ എ​യ​ർ സി​നി​മ, ഫു​ഡ് ട്ര​ക്ക് പ്ലാ​സ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടും.

2.5 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​റി​ല​ധി​കം വി​സ്തീ​ർ​ണ​മാ​ണ്​ പ​ദ്ധ​തി​യി​ലെ ത​ടാ​ക​ത്തി​നു​ള്ള​ത്. വ​ർ​ഷം​തോ​റും മൂ​ന്നു ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. 1,000 പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ൾ, 14 കി.​മീ​റ്റ​ർ നീ​ള​മു​ള്ള ന​ട​പ്പാ​ത​ക​ളും സൈ​ക്ലി​ങ്​ ട്രാ​ക്കു​ക​ളും, കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ല​ങ്ങ​ൾ, വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യും പ​ദ്ധ​തി​യി​ൽ ഉ​ണ്ടാ​കും.

100 കാ​ര​വ​നു​ക​ൾ​ക്ക് സൗ​ക​ര്യ​മു​ള്ള ക്യാ​മ്പി​ങ്​ സോ​ണും സ​ന്ദ​ർ​ശ​ക കേ​ന്ദ്ര​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. അ​ൽ മ​ർ​മൂം മേ​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​കേ​ന്ദ്രം ന​ഗ​ര കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ഏ​ക​ദേ​ശം 50 മി​നി​റ്റ് ദൂ​ര​ത്തി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ലൂ​ടെ ദുബായ് മു​നി​സി​പ്പാ​ലി​റ്റി സ്വ​കാ​ര്യ മേ​ഖ​ല​ക്ക്​ ഏ​ക​ദേ​ശം 3,65,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളും ന​ൽ​കും.

അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 15 ല​ക്ഷം മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും പു​തി​യ പാ​ർ​ക്കു​ക​ളും വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളും വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഈ ​പ​ദ്ധ​തിയുടെ നിർമാണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബ്ലൂ ​ആ​ൻ​ഡ് ഗ്രീ​ൻ റോ​ഡ്‌​മാ​പ് 2030, ദുബായ് ക്വാ​ളി​റ്റി ഓ​ഫ് ലൈ​ഫ് സ്ട്രാ​റ്റ​ജി 2033, ദു​ബൈ 2040 അ​ർ​ബ​ൻ മാ​സ്റ്റ​ർ പ്ലാ​ൻ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി കൂ​ടി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ബോധപൂർവം അപമാനിക്കാൻ ശ്രമം; പണം വിതരണം ചെയ്തെന്ന വാർത്ത അടിസ്ഥാനരഹിതം: ശോഭ സുരേന്ദ്രൻ

ആൾദൈവത്തിന്‍റെ മകന്‍റെ ഭാര്യക്ക് വിവാഹമോചനം; 2 കോടി രൂപ ജീവനാംശം

ശാശ്വതസമാധാനം പുലരട്ടെ, ഹോർമൂസ് തുറന്നു കിടക്കട്ടെ; വെടിനിർത്തൽ സ്വാഗതം ചെയ്ത് ഇന്ത്യ

പണം കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ല; ജനങ്ങൾ ബിജെപിയുടെ പൈസയെ തള്ളിക്കളയും: ഷാഫി പറമ്പിൽ

ലൈംഗികാതിക്രമകേസ്; രഞ്ജിത് ജയിലിൽ തുടരും, ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച