ദുബായ് ഒയാസിസ് ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

 
Pravasi

ദുബായ് ഒയാസിസ് ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

പ്രസിഡന്‍റായി സിജു ജോസഫ്, സെക്രട്ടറിയായി രഞ്ജിത്ത് ശശിധരൻ, ട്രഷററായി ബേബി വർഗീസ് എന്നിവരാണ് പുതുതായി സ്ഥാനമേറ്റെടുത്തത്

UAE Correspondent

ദുബായ്: ദുബായ് ഒയാസിസ് ലയൺസ് ക്ലബ്ബിന്‍റെ 2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി.

പ്രസിഡന്‍റായി സിജു ജോസഫ്, സെക്രട്ടറിയായി രഞ്ജിത്ത് ശശിധരൻ, ട്രഷററായി ബേബി വർഗീസ് എന്നിവരാണ് പുതുതായി സ്ഥാനമേറ്റെടുത്തത്. ഇവർക്കൊപ്പം പുതുതായി നിയമിതരായ ഡയറക്റ്റർ ബോർഡ് അംഗങ്ങളും ചുമതലയേറ്റു. സോൺ ചെയർപേഴ്സൺ റ്റി.എൻ. കൃഷ്ണകുമാർ സ്ഥാനാരോഹണ ചടങിന് നേതൃത്വം നൽകി.

ദുബായ് ഒയാസിസ് ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

പ്രമേഹരോഗനിവാരണം, പരിസ്ഥിതി സംരക്ഷണം, പട്ടിണി നിവാരണം, ബാല്യകാല കാൻസർ പ്രതിരോധം തുടങ്ങിയ മേഖലകളിൽ കൂടുതൽ ഊന്നൽ നൽകികൊണ്ടുമുള്ള കർമപരിപാടികൾക്ക് രൂപം നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

യുഎഇ കുടുംബ വർഷം ആചരിക്കുന്ന സാഹചര്യത്തിൽ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ക്ലബ് കുടുംബാംഗങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് പ്രത്യേക പ്രാധാന്യം നൽകുമെന്നും യുവതലമുറയെ സമൂഹസേവനത്തിലേക്ക് ആകർഷിക്കുന്നതിനും, അവരുടെ വ്യക്തിത്വ വികസനത്തിനും, നേതൃത്വ ശേഷി വളർത്തുന്നതിനും അവസരങ്ങൾ ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

സ്ഥാനമൊഴിയുന്ന മുൻ ഭാരവാഹികളായ വിജയ് മാധവൻ, ശ്രീനാഥ് കടഞ്ചേരി, ബേബി വർഗീസ് എന്നിവരെയും, മുൻ കാല പ്രസിഡന്‍റുമാരായ സന്തോഷ് കേട്ടേത്ത്, ഗിരീഷ് വാരിയർ, രഞ്ജിത് ശശിധരൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. വിനോദ് നായർ, അഖിലേഷ് സത്യവാൻ, അനിത സന്തോഷ്, ദിനേഷ് നായർ,ആനന്ദ് വാര്യർ ,ഡോ. ടൈറ്റസ് , സുബാസിസ് കർമാകാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ