പുതുവർഷാഘോഷം: ദുബായ് പൊലീസ് കൈകാര്യം ചെയ്തത് 24,723 കോളുകൾ 
Pravasi

പുതുവർഷാഘോഷം: ദുബായ് പൊലീസ് കൈകാര്യം ചെയ്തത് 24,723 കോളുകൾ

901 കോൾ സെന്‍റർ 2,117 അടിയന്തര കോളുകൾ കൈകാര്യം ചെയ്തതായി ഡയറക്ടർ മേജർ യഅഖൂബ് അൽ സറൂഷ് അറിയിച്ചു

Namitha Mohanan

ദുബായ്: 2024 ഡിസംബർ 31ന് ഉച്ച മുതൽ 2025 ജനുവരി 1ന് ഉച്ച വരെ, പുതു വത്സരാഘോഷത്തോടനുബന്ധിച്ച് എമർജൻസി, നോൺ എമർജൻസി ലൈനുകൾ വഴി 24,723 കോളുകൾ ലഭിച്ചതായി ദുബായ് പൊലീസ് അറിയിച്ചു.

കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിലെയും 901 കോൾ സെന്‍ററിലെയും ജീവനക്കാരുടെ അർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനം കൊണ്ട് ഈ കോളുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ചുവെന്ന് ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ഓപറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ തുർക്കി ബിൻ ഫാരിസ് പറഞ്ഞു.

കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിന് എമർജൻസി ലൈൻ (999) വഴി വന്ന 22,606 കോളുകൾ ഫലപ്രദമായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ചു. 901 കോൾ സെന്‍റർ 2,117 അടിയന്തര കോളുകൾ കൈകാര്യം ചെയ്തതായി ഡയറക്ടർ മേജർ യഅഖൂബ് അൽ സറൂഷ് അറിയിച്ചു. കൂടാതെ, ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലൂടെ 398 തത്സമയ ചാറ്റ് അന്വേഷണങ്ങളും ജീവനക്കാർ കൈകാര്യം ചെയ്തു. 999 അടിയന്തര സാഹചര്യങ്ങൾക്കായി നീക്കി വച്ചതാണെന്നും, 901 അടിയന്തര അന്വേഷണങ്ങൾക്കും സേവനങ്ങൾക്കുമുള്ളതാണെന്നും പോലീസ് വ്യക്തമാക്കി.

രാഹുലിനെതിരായ ലൈംഗികാതിക്രമക്കേസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി, അന്വേഷണ ചുമതല റൂറല്‍ എസ്പിക്ക്

'പീഡന വീരന് ആദരാഞ്ജലികൾ'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തൃശൂരിൽ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മി​ഷൻ

മണ്ഡലകാലം; ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തോളം ഭക്തർ

കർണാടക കോൺഗ്രസ് തർക്കം; ചേരിതിരിഞ്ഞ് സമുദായ നേതൃത്വം