മരിച്ചയാളെ തിരിച്ചറിയുന്നതിന് ദുബായ് പൊലീസ് സഹായം തേടുന്നു 
Pravasi

മരിച്ചയാളെ തിരിച്ചറിയുന്നതിന് ദുബായ് പൊലീസ് സഹായം തേടുന്നു

Ardra Gopakumar

ദുബായ്: അപകടത്തിൽ മരിച്ചയാളെ തിരിച്ചറിയുന്നതിന് പൊതുജനങ്ങളുടെ സഹായം തേടി ദുബായ് പോലീസ്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഉണ്ടായ അപകടത്തിലാണ് ഇയാൾ മരിച്ചത്.മൃതദേഹം പരിശോധനക്കായി ഫോറൻസിക് ആൻഡ് ക്രിമിനോളജി വിഭാഗത്തിന് കൈമാറി.

ഇയാളുടെ പക്കൽ തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല.അൽ ഖിസൈസ് പോലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ 901 നമ്പറിൽ വിളിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.ദുബായ്‌ക്ക് പുറത്തുനിന്ന് വിളിക്കുന്നവർ 04 എന്ന മേഖല കോഡ് ചേർക്കണമെന്നും പോലീസ് അറിയിച്ചു.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം