മലമുകളിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷിച്ച് ദുബായ് പൊലീസ്

 
Pravasi

മലമുകളിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷിച്ച് ദുബായ് പൊലീസ്

ഏത്​ അടിയന്തര സാഹചര്യങ്ങളും കൈകാര്യം ചെയ്യാൻ പരിശീലനം നേടിയ ഉദ്യോഗസ്ഥരാണ്​ 24 മണിക്കൂറും സജ്ജരായിരിക്കുന്നത്

UAE Correspondent

ദുബായ്: ഹൈക്കിങ്ങിനിടെ ഹത്ത മലമുകളിൽ കുടുങ്ങിയ രണ്ട്​ വനിത വിനോദ സഞ്ചാരികളെ ദുബായ് പൊലീസ്​ രക്ഷപ്പെടുത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചാണ്​ സംഭവം. രാവിലെ 11.30ഓടെയാണ്​ രണ്ട്​ യുവതികൾ ഹത്തയിലെ മലമുകളിൽ കുടുങ്ങിയതായി ദുബായ് പൊലീസിന്‍റെ കമാൻഡ്​ ആൻഡ്​ കൺട്രോൾ സെന്‍ററിൽ റിപ്പോർട്ട്​ ലഭിക്കുന്നത്​.

ഹൈക്കിങ്ങിനിടെ കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന്​ യാത്ര തുടരാനാവുന്നില്ലെന്നും അടിയന്തരമായി സഹായിക്കണമെന്നുമായിരുന്നു അപേക്ഷ. തുടർന്ന്​ പ്രത്യേക രക്ഷ ദൗത്യ സംഘത്തെ സംഭവ സ്ഥലത്തേക്ക്​ നിയോഗിച്ചതായി ഹത്ത പൊലീസ്​ സ്​റ്റേഷൻ ഡയറക്ടർ ബ്രഗേഡിയർ മുബാറക്​ അൽ കെത്​ബി അറിയിച്ചു.

തെരച്ചിൽ സംഘം, രക്ഷ യൂനിറ്റ്​ എന്നിവക്കൊപ്പ ഹത്ത പൊലീസ്​ പട്രോളിങ്​ ടീം​, ആംബുലൻസ്​ സർവിസിനായുള്ള പാരമെഡിക്കൽ ടീമുകൾ എന്നിവ ഉൾപ്പെടുന്ന​ ഹത്ത ബ്രേവ്​ യൂനിറ്റാണ്​ ദൗത്യം ഏറ്റെടുത്തത്​​. നൂതനമായ ഡ്രോൺ സാ​ങ്കേതിക വിദ്യ ഉപയോഗിച്ച്​ ആദ്യം യുവതികൾ അകപ്പെട്ട മലമുകളിലെ സ്ഥലം കണ്ടെത്തി​. പിന്നാലെ​ രക്ഷ സേന സംഭവസ്ഥലത്ത്​ എത്തുകയും സുരക്ഷിതമായി രണ്ട്​ പേരേയും രക്ഷപ്പെടുത്തുകയായിരുന്നു.

ഏത്​ അടിയന്തര സാഹചര്യങ്ങളും കൈകാര്യം ചെയ്യാൻ പരിശീലനം നേടിയ ഉദ്യോഗസ്ഥരാണ്​ 24 മണിക്കൂറും സജ്ജരായിരിക്കുന്നത്​. രക്ഷാ ദൗത്യങ്ങൾ നടപ്പിലാക്കുന്നതിൽ ഹത്ത ബ്രേവ്​ യൂനിറ്റ്​ നിർണായകമായ പങ്കുവഹിക്കുന്നതായും അദ്ദേഹം വ്യക്​തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി നമ്പറായ 999ൽ സഹായം തേടാം.

തമിഴ്നാട്ടിൽ പരസ്യ പ്രചാരണത്തിന് ചൊവ്വാഴ്ച സമാപനം; വ്യാഴാഴ്ച വോട്ടെടുപ്പ്

ജാമ്യം നിഷേധിച്ചതിൽ പുനഃപരിശോധനയില്ല; ഉമർ ഖാലിദിന്‍റെ ഹർജി സുപ്രീം കോടതി തള്ളി

"അമ്മയ്ക്ക് വരുമാനമുണ്ടെന്ന് കരുതി അച്ഛന്‍റെ ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല"; കുട്ടികളുടെ സംരക്ഷണത്തിൽ‌ കോടതി

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ വ്യാജ അക്കൗണ്ടുകളുടെ ആക്രമണം: പരാതി നൽ‌കി ദീപ്തി മേരി വര്‍ഗീസ്

അടുത്ത 3 മണിക്കൂർ ശക്തമായ മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്