ദുബായിൽ 40 ഇടങ്ങളിൽ ഗതാഗത നവീകരണത്തിന് തുടക്കം കുറിച്ച് ആർ ടി എ

 
Pravasi

ദുബായിൽ 40 ഇടങ്ങളിൽ ഗതാഗത നവീകരണത്തിന് തുടക്കം കുറിച്ച് ആർ ടി എ

ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം ദൈനംദിന ഗതാഗത തടസം കുറയ്ക്കുന്നതിനും ഇത് സഹായിക്കും.

ദുബായ്: ദുബായ് എമിറേറ്റിലെ നാൽപത് ഇടങ്ങളിൽ ആർ ടി എ ഗതാഗത നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ടോളറൻസ് ഡിസ്ട്രിക്റ്റിലെ 22 പ്രധാന തെരുവുകൾ, 9 സ്കൂൾ സോണുകൾ, 5ലധികം വികസന മേഖലകൾ, അൽ ഖവാനീജ് 2, നദ്ദ് അൽ ശീബ എന്നിവിടങ്ങളിലെ നിരവധി ഉൾറോഡുകൾ എന്നീ മേഖലകളിലാണ് നവീകരണം നടപ്പാക്കുന്നത്. സെപ്റ്റംബർ മാസം വരെ നവീകരണ പ്രവർത്തനങ്ങൾ തുടരും. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം ദൈനംദിന ഗതാഗത തടസം കുറയ്ക്കുന്നതിനും ഇത് സഹായിക്കും.

ഗതാഗത പ്രവാഹം, റോഡ് സുരക്ഷ, യാത്രാ സമയം, നഗരത്തിലുടനീളമുള്ള താമസ -വിദ്യാഭ്യാസ-വികസന മേഖലകൾ തമ്മിലുള്ള കണക്റ്റിവിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നയത്തിന്‍റെ ഭാഗമായാണ് ഈ പ്രവത്തനങ്ങൾ.

ഹിസ്സ സ്ട്രീറ്റിലേക്കുള്ള ജുമൈറ വില്ലേജ് സർക്കിൾ, റാസ് അൽ ഖോർ റോഡ്, അൽ താനിയ സ്ട്രീറ്റ്, കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് സ്ട്രീറ്റ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ ഗതാഗത മെച്ചപ്പെടുത്തൽ അടുത്ത ഘട്ടത്തിൽ നടത്തും. അൽ മെയ്ദാൻ സ്ട്രീറ്റ്, അൽ സാദ സ്ട്രീറ്റ്, അൽ അസാഈൽ സ്ട്രീറ്റ്, അൽ വസൽ സ്ട്രീറ്റ്, അൽ മനാറ സ്ട്രീറ്റ് ജംഗ്ഷൻ എന്നിവിടങ്ങളിലും കൂടുതൽ നവീകരണ പ്രവർത്തനങ്ങൾ നടത്തും.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു