നടുറോഡിൽ വണ്ടി നിർത്തിയാൽ കനത്ത പിഴയും ബ്ലാക്ക് പോയിന്‍റും 
Pravasi

നടുറോഡിൽ വണ്ടി നിർത്തിയാൽ കനത്ത പിഴയും ബ്ലാക്ക് പോയിന്‍റും

ഡ്രൈവിങ്ങിനിടെ നടുറോഡിൽ അപ്രതീക്ഷിതമായി വാഹനം നിർത്തിയാൽ 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്‍റുകളും ഫെഡറൽ ട്രാഫിക് നിയമ പ്രകാരം ശിക്ഷ ലഭിക്കും

UAE Correspondent

ദുബായ്: ഡ്രൈവിങ്ങിനിടെ നടുറോഡിൽ അപ്രതീക്ഷിതമായി വാഹനം നിർത്തിയാൽ 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്‍റുകളും ഫെഡറൽ ട്രാഫിക് നിയമ പ്രകാരം ശിക്ഷ ലഭിക്കുമെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ട്രാഫിക് ഡയരക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി അറിയിച്ചു.

വാഹനത്തിന്‍റെ തകരാർ മൂലമോ, ഇന്ധനം തീർന്നോ, ടയർ പൊട്ടിയോ റോഡിന്‍റെ മധ്യത്തിൽ വാഹനം നിർത്തുന്നത് അപകടകരമാണെന്നും അൽ മസ്‌റൂയി മുന്നറിയിപ്പ് നൽകി. വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് വാഹനം നല്ല നിലയിലാണെന്ന് ഡ്രൈവർ ഉറപ്പാക്കണം.

വലിയ അപകടങ്ങൾക്കും മരണങ്ങൾക്കും ഗുരുതര പരിക്കുകൾക്കും കാരണമാകുന്ന ഏറ്റവും വലിയ ലംഘനങ്ങളിലൊന്നാണ് റോഡിന്‍റെ മധ്യത്തിൽ വാഹനം നിർത്തുന്നത്.

വാഹനം തകരുകയും നീക്കാൻ കഴിയാതെ വരികയും ചെയ്താൽ പൊലീസുമായി ഉടൻ ബന്ധപ്പെടണമെന്ന് അൽ മസ്റൂയി ആവശ്യപ്പെട്ടു. അത്തരം വാഹനങ്ങൾ പൊലിസ് പട്രോളിംഗ് ഉപയോഗിച്ച് സുരക്ഷിതമാക്കുക, യാത്രക്കാരെയും റോഡ് ഉപയോക്താക്കളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുക തുടങ്ങിയവ സ്വീകരിക്കാൻ അദ്ദേഹം നിർദേശിച്ചു.

വേഗം കുറയ്ക്കുമ്പോഴോ വാഹനത്തിന്‍റെ ദിശ മാറ്റുമ്പോഴോ മറ്റ് ഡ്രൈവർക്ക് റോഡിലെ അടിയന്തര സാഹചര്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുമ്പോഴോ അപകട മുന്നറിയിപ്പ് ഫ്ലാഷറുകൾ ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്രാഫിക് നിയമങ്ങൾ പാലിക്കാനും വാഹനങ്ങൾ ക്രമാനുഗതമായി പാർക്ക് ചെയ്യുന്നതിനുള്ള ശരിയായ സംവിധാനങ്ങൾ പാലിക്കണമെന്നും അൽ മസ്‌റൂയി.

ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മിനുട്ട്സ് ബുക്ക് പിടിച്ചെടുക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

"ബിഹാറിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും"; നിലവിലെ സാഹചര‍്യം അനുകൂലമെന്ന് ദിയാ കുമാരി

ശബരിമല ദർശനം; രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി

ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്; കുറ്റപത്രം സമർപ്പിച്ചു

50 ഓവറും സ്പിൻ; ചരിത്രം സൃഷ്ടിച്ച് വിൻഡീസ്