ദർശനയുടെ നേതൃത്വത്തിൽ ഈദ് മീറ്റും ചിത്രപ്രദർശനവും ജൂൺ 28ന്
symbolic image
ഷാർജ: യുഎഇയിലെ സാമൂഹ്യ സാംസ്‌കാരിക കലാ സംഘടനയായ ദർശനയുടെ നേതൃത്വത്തിൽ ഈദ് മീറ്റും, ഫിറോസ് എടവനക്കാടിന്‍റെ, ചിത്രപ്രദർശവും നടത്തും. ജൂൺ 28 ശനിയാഴ്ച രാത്രി 7 മുതൽ 11 മണി വരെ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലാണ് പരിപാടി നടത്തുകയെന്ന് ഭാരവാഹികളായ സി.പി. ജലീൽ, പുന്നക്കൻ മുഹമ്മദലി, സാബു തോമസ്, ഷറഫുദ്ദീൻ വലിയകത്ത് എന്നിവർ അറിയിച്ചു. കുട്ടികളുടെ കലാപരിപാടികളും, ഗാനമേളയും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും.