ഷാർജയിൽ സവിശേഷ വാഹന നമ്പർ പ്ലേറ്റുകൾ ഉടൻ വില്പനക്കെന്ന് 'എമിറേറ്റ്സ് ഓക്ഷൻ'
ഷാർജ: ഷാർജയിലെ സവിശേഷ വാഹന നമ്പർ പ്ലേറ്റുകളുടെ ലേലം ഉടൻ നടത്തുമെന്ന് 'എമിറേറ്റ്സ് ഓക്ഷൻ' അറിയിച്ചു. ഷാർജ പോലീസുമായി ഇത് സംബന്ധിച്ച സഹകരണ കരാറിൽ 'എമിറേറ്റ്സ് ഓക്ഷൻ' ഒപ്പുവെച്ചു. കാറ്റഗറി 3 യിലുള്ള പ്രത്യേക വാഹന നമ്പർ പ്ലേറ്റുകളുടെ ലേലമാണ് ഉടൻ നടക്കാൻ പോകുന്നത്.
ഇലക്ട്രോണിക് അല്ലെങ്കിൽ പൊതു ലേലത്തിലൂടെ ഷാർജയിൽ വിശിഷ്ട വാഹന പ്ലേറ്റ് നമ്പറുകൾ വിപണനം ചെയ്യുന്നതിനും വിൽക്കുന്നതിനുമുള്ള അംഗീകൃത ഏജന്‍റായി 'എമിറേറ്റ്സ് ഓക്ഷൻ' കമ്പനി ഇനി മുതൽ പ്രവർത്തിക്കും. ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമറും എമിറേറ്റ്‌സ് ലേലത്തിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഒമർ അൽ മനായും, ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഓപ്പറേഷൻസ് ആൻഡ് സെക്യൂരിറ്റി സപ്പോർട്ടിന്‍റെ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഒമർ അൽ ഗസലും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്.