ദുബായ്: ബിസിനസ് ബേ ടോൾ ഗേറ്റുകൾ നവംബർ മാസം മുതൽ പ്രവർത്തനം ആരംഭിക്കും 
Pravasi

ദുബായ്: ബിസിനസ് ബേ ടോൾ ഗേറ്റുകൾ നവംബറിൽ പ്രവർത്തനം ആരംഭിക്കും

ബിസിനസ് ബേ ഗേറ്റിൽ നിന്ന്2.265 ബില്യൺ ദിർഹവും അൽ സഫ സൗത്തിൽ നിന്ന് 469 മില്യൺ ദിർഹവുമാണ് പ്രതീക്ഷിക്കുന്നത്

ദുബായ്: എമിറേറ്റിലെ ബിസിനസ് ബേ, അൽ സഫ സൗത്ത് സാലിക് ടോൾ ഗേറ്റുകൾ നവംബർ മാസത്തോടെ പ്രവർത്തനക്ഷമമാവുമെന്ന് അധിതൃതർ അറിയിച്ചു. ഇതോടെ ദുബായ് നിരത്തുകളിലെ സാലിക് ടോൾ ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് പത്തായി ഉയരും. പുതിയ ടോൾ ഗേറ്റുകളിൽ നിന്ന് 2.734 ബില്യൺ ദിർഹത്തിന്‍റെ വരുമാനം പ്രതീക്ഷിക്കുന്നതായി സാലിക് കമ്പനി അറിയിച്ചു.

ബിസിനസ് ബേ ഗേറ്റിൽ നിന്ന്2.265 ബില്യൺ ദിർഹവും അൽ സഫ സൗത്തിൽ നിന്ന് 469 മില്യൺ ദിർഹവുമാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ടോൾ ഗേറ്റുകൾ വഴിയുള്ള ഗതാഗതത്തിൽ 7 മുതൽ 8 ശതമാനം വരെ വർധന ഉണ്ടാവുമെന്നും സാലിക് കമ്പനി വ്യക്തമാക്കി.

പുതിയ സാലിക് ഗേറ്റുകൾ വരുന്നതോടെ ദുബായ് നിരത്തുകളിലെ ഗതാഗത കുരുക്കിന് ശമനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാലിക് കമ്പനി ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി