ദുബായ്: 2025 ജനുവരി 31 വരെ ബാഗ്ദാദിലേക്കും ബെയ്‌റൂട്ടിലേക്കും സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.
ബാഗ്ദാദിലേക്ക് ദുബായ് വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എമിറേറ്റ്സിൽ യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ബാഗ്ദാദിലേക്കുള്ള ഫ്ലൈ ദുബായ് വിമാനങ്ങൾ ഇപ്പോഴും സർവീസ് നടത്തുന്നുണ്ടെന്ന് എയർലൈൻ വ്യക്തമാക്കി.
ഈ ദിവസങ്ങളിൽ ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരോട് എയർലൈനുമായി ബന്ധപ്പെടാനും അല്ലെങ്കിൽ യാത്ര പുനഃക്രമീകരിക്കുന്നതിനായി ഏജന്‍റുമാരെ ബന്ധപ്പെടാനും എമിറേറ്റ്സ് അധികൃതർ ആവശ്യപ്പെട്ടു.