കാഫ്‌ വേദിയിൽ 'എന്‍റെ പ്രവാസം, എന്‍റെ ജീവിതം' പരിപാടി ഞായറാഴ്ച  
Pravasi

കാഫ്‌ വേദിയിൽ 'എന്‍റെ പ്രവാസം, എന്‍റെ ജീവിതം' പരിപാടി ഞായറാഴ്ച

'എന്‍റെ പ്രവാസം എന്‍റെ ജീവിതം' എന്ന വിഷയത്തെക്കുറിച്ച് രാജേശ്വരിയും ഈ വിഷയത്തെ ആധാരമാക്കി നടത്തിയ ലേഖനമത്സരത്തിൽ സമ്മാനാർഹമായ ലേഖനങ്ങളെക്കുറിച്ച് ഗീതാഞ്ജലിയും സംസാരിക്കും.

Namitha Mohanan

ദുബായ്: യുഎഇയിലെ കലാ സാംസ്‌കാരിക സാഹിത്യ കൂട്ടായ്മയായ കാഫിന്‍റെ നേതൃത്വത്തിൽ ഞായറാഴ്ച 'എന്‍റെ പ്രവാസം എന്‍റെ ജീവിതം' എന്ന പരിപാടി നടത്തും. വൈകീട്ട് 5 ന് ദുബായ് കെഎംസിസി ഹാളിലാണ് പരിപാടി നടത്തുന്നത്. മൂന്ന് വ്യത്യസ്ത മേഖലകളിൽ നിന്നുള്ള സന്ധ്യ രഘുകുമാർ, ലത ലളിത, ശ്രേയ സേതുപിള്ള എന്നിവർ ജീവിതം പറയും. ദൃശ്യ ഷൈൻ ഈ മൂന്ന് പേരുടെ ജീവിതാവലോകം നടത്തും.

'എന്‍റെ പ്രവാസം എന്‍റെ ജീവിതം' എന്ന വിഷയത്തെക്കുറിച്ച് രാജേശ്വരിയും ഈ വിഷയത്തെ ആധാരമാക്കി നടത്തിയ ലേഖനമത്സരത്തിൽ സമ്മാനാർഹമായ ലേഖനങ്ങളെക്കുറിച്ച് ഗീതാഞ്ജലിയും സംസാരിക്കും. മത്സരത്തിൽ വിജയികളായ റസീന ഹൈദർ,ലേഖ ജസ്റ്റിൻ,ദീപ പ്രമോദ്,സന്ധ്യ രഘുകുമാർ,ജെന്നി പോൾ,അൻതാര ജീവ് എന്നിവർക്ക് സമ്മാനം നൽകും. ഇന്ദുലേഖ മുരളീധരനാണ് പരിപാടി ഉദ്‌ഘാടനം ചെയ്യുന്നത്. റസീന കെ.പി. അധ്യക്ഷത വഹിക്കും. ഉഷ ഷിനോജ് സ്വാഗതവും ഷെഹീന അസി നന്ദിയും പറയും. പൂർണമായും സ്ത്രീകളുടെ സംഘാടനത്തിലും പങ്കാളിത്തത്തിലും നടത്തുന്ന പരിപാടിയാണിത്.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video