ദുബായ് അൽ ഖൂസ് പ്രധാന വേദിയായ പരിപാടിയിൽ 1,27,000-ത്തിലധികം തൊഴിലാളികളാണ് പങ്കെടുത്തത്.

 
Pravasi

തൊഴിലാളികൾക്കായി ദുബായ് ഇമിഗ്രേഷന്‍റെ ബലി പെരുന്നാൾ ആഘോഷം

ദുബായ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സും ലേബർ അഫയേഴ്സ് കമ്മിറ്റിയും ചേർന്ന് 1.27 ലക്ഷം പ്രവാസി തൊഴിലാളികളെ ഉൾപ്പെടുത്തി ബലി പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു

UAE Correspondent

ദുബായ്: ദുബായിയുടെ വികസനത്തിൽ പങ്കാളികളായ പ്രവാസി തൊഴിലാളികൾക്കായി ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സും പെർമനന്‍റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സും സംയുക്തമായി വിപുലമായ ബലി പെരുന്നാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ദുബായ് അൽ ഖൂസ് പ്രധാന വേദിയായ പരിപാടിയിൽ 1,27,000-ത്തിലധികം തൊഴിലാളികളാണ് പങ്കെടുത്തത്.

ആദ്യ രണ്ട് ദിവസങ്ങളിലെ നേരിട്ടുള്ള പരിപാടികളിൽ 55,000 പേരും, 31 ലേബർ ക്യാമ്പുകളിലെ പരിപാടികളിൽ 51,000 പേരും പങ്കെടുത്തു. നേരിട്ട് എത്താൻ കഴിയാത്ത 21,758 പേർ ‘ബ്ലൂ കണക്ട്’ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ആഘോഷങ്ങളുടെ ഭാഗമായി.

ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങളും ഉണ്ടായിരുന്നു. നറുക്കെടുപ്പിലൂടെ 4 കാറുകൾ ഉൾപ്പെടെ 600 സമ്മാനങ്ങൾ തൊഴിലാളികൾക്ക് വിതരണം ചെയ്തു.

ഡു ടെലികോം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, നൂൺ ഫുഡ്, വെസ്റ്റേൺ യൂണിയൻ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളാണ് പരിപാടി സ്പോൺസർ ചെയ്തത്.

"തൊഴിലാളികൾ ദുബായിയുടെ വികസന യാത്രയിലെ പ്രധാന പങ്കാളികളാണ്. നേരിട്ടും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും ഇത്രയും വലിയ ജനവിഭാഗത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞത് പദ്ധതിയുടെ വലിയ വിജയമാണ്." ദുബായ് ഇമിഗ്രേഷൻ ഡെപ്യൂട്ടി ഡയറക്റ്റർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സർവീസ്; കെഎസ്ആർടിസിയുടെ 'പിങ്ക് ബസ്' വ്യാഴാഴ്ച മുതൽ

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

ധർമേന്ദ്ര പ്രധാന്‍റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്