അബുദാബി യുവകലാസാഹിതിയുടെ ഓണാഘോഷം 'ഓണപൂവിളി 2025' നടത്തി

 
Pravasi

അബുദാബി യുവകലാസാഹിതിയുടെ ഓണാഘോഷം 'ഓണപൂവിളി 2025' നടത്തി

2024-2025 അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയ സ്കൂൾ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.

അബുദാബി: യുവകലാസാഹിതിയുടെ നേതൃത്വത്തിൽ അബുദാബി കേരള സോഷ്യൽ സെന്‍ററിൽ ഓണപൂവിളി 2025 എന്ന പേരിൽ ഓണാഘോഷം നടത്തി. അഹല്യ ഗ്രൂപ്പ് ചീഫ് ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് രാകേഷ് മൈലപ്രം അധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സെന്‍റർ സെക്രട്ടറി സജീഷ് നായർ, മലയാളി സമാജം പ്രസിഡന്‍റ് സലിം ചിറക്കൽ, അബുദാബി ഇന്ത്യൻ മീഡിയ ജനറൽ സെക്രട്ടറി റാഷിദ് പൂമാടം, മലയാളി സമാജം സെക്രട്ടറി സുരേഷ് കുമാർ, വിൽസൺ തോമസ്, അസീസ് ആനക്കര, റോയ് വർഗീസ്, സുനിൽ ബാഹുലെയൻ, ആമി ഹിഷാം, സായൂജ്യ സുനിൽ എന്നിവർ പ്രസംഗിച്ചു.

2024-2025 അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയ സ്കൂൾ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന്, പരമ്പരാഗത ഓണ കലാരൂപങ്ങളും സംഗീത-നൃത്ത പരിപാടികളും അരങ്ങേറി. സെക്രട്ടറി നിതിൻ പ്രദീപ് സ്വാഗതവും പ്രോഗ്രാം കൺവീനർ സതീഷ് കാവിലകത്ത് നന്ദിയും പറഞ്ഞു.

ഇന്ത്യക്ക് നൽകുന്ന ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചു

വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ സ്പെഷ്യൽ ഓഫർ

ഓണത്തിരക്ക്: മലയാളികൾക്കു വേണ്ടി കർണാടകയുടെ പ്രത്യേക ബസുകൾ

ധർമസ്ഥല ആരോപണം: എൻജിഒകൾക്കെതിരേ ഇഡി അന്വേഷണം

കെ-ഫോൺ മാതൃക പിന്തുടരാൻ തമിഴ് നാട്