മലയാളികളായ നാസിറും നൗഷാദും ഉടമസ്ഥരായ എൻഎൻ റിയൽ എസ്റ്റേറ്റിന്‍റെ നേതൃത്വത്തിലാണ് പദ്ധതി.

 
Pravasi

സാധാരണക്കാരെ ഭൂമി വാങ്ങാൻ സഹായിക്കുന്ന പദ്ധതിയുമായി മലയാളി സംരംഭകർ

ഡൗൺ പേയ്‌മെന്‍റ് ആവശ്യമില്ല. 15 മാസത്തെ പലിശരഹിത ഗഡുക്കളായി തുക അടക്കാം. കൈമാറ്റ ഫീസ്, ഫ്രീഹോൾഡ് രജിസ്ട്രേഷൻ ചാർജ് എന്നിവ ഈടാക്കില്ല.

UAE Correspondent

ദുബായ്: സ്വന്തമായി ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്ന യുഎഇയിലെ പ്രവാസികൾക്കും ഇടത്തരം വരുമാനക്കാർക്കും മികച്ച അവസരം ഒരുക്കി അജ്മാനിലെ മനാമയിൽ മലയാളി സംരംഭകർ ഫ്രീഹോൾഡ് ലാൻഡ് പദ്ധതിക്ക് തുടക്കമിട്ടു. മലയാളികളായ നാസിറും നൗഷാദും ഉടമസ്ഥരായ എൻഎൻ റിയൽ എസ്റ്റേറ്റിന്‍റെ നേതൃത്വത്തിലാണ് ഈ പദ്ധതി യാഥാർഥ്യമാക്കുന്നത്.

ഇടത്തരക്കാർക്ക് പോലും നിക്ഷേപത്തിലൂടെ മികച്ച നേട്ടം കൈവരിക്കാൻ കഴിയുന്ന രീതിയിലാണ് മനാമയിലെ പുതിയ പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. യുഎഇയിൽ ഭൂമി സ്വന്തമാക്കാനുള്ള പ്രക്രിയ കൂടുതൽ ലളിതവും സുതാര്യവുമാക്കാൻ തങ്ങൾക്ക് കഴിഞ്ഞതായി ഡയറക്റ്റർ നൗഷാദ് സലാഹുദ്ദീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മനാമയിൽ ഇതിനകം ഒട്ടേറെ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയതായി മാനേജിങ് പാർട്ണർ നാസിർ ബേക്കൽ പറഞ്ഞു. മനാമയിൽ ഭൂമി വാങ്ങിയ എല്ലാ നിക്ഷേപകർക്കും 18 മാസത്തിനുള്ളിൽ 100% വരെ മൂല്യവർധന ലഭിച്ചതായും അദ്ദേഹം അറിയിച്ചു.

ഈ പുതിയ പദ്ധതിയിൽ ഡൗൺ പേയ്‌മെന്‍റ് ആവശ്യമില്ല എന്നതാണ് പ്രധാന പ്രത്യേകത. 15 മാസത്തെ പലിശരഹിത ഗഡുക്കളായി തുക അടക്കാം. കൈമാറ്റ ഫീസ്, ഫ്രീഹോൾഡ് രജിസ്ട്രേഷൻ ചാർജ് എന്നിവ ഈടാക്കില്ല.

ഏത് രാജ്യക്കാർക്കും യുഎഇ റസിഡൻസ് വിസ ഇല്ലാത്തവർക്കും പോലും പാസ്‌പോർട്ടോ ഐഡിയോ ഉപയോഗിച്ച് ഫ്രീഹോൾഡ് ഉടമസ്ഥാവകാശം നേടാനാകും. ഫ്രീഹോൾഡ് ചാർജ്, ട്രാൻസ്ഫർ ചാർജ് എന്നിവ ഒഴിവാക്കിയാണ് ഭൂമി ഉപയോക്താക്കൾക്ക് നൽകുന്നത്. കമ്യൂണിറ്റി ഫീസ് ഇല്ലാത്ത ഓപൺ ലേ ഔട്ട് പ്ലോട്ടുകളായതിനാൽ ഉപയോക്താവിന്‍റെ ഇഷ്ടാനുസരണം വീടുകൾ രൂപകൽപന ചെയ്ത് നിർമിക്കാനുള്ള പൂർണ സ്വാതന്ത്ര്യവും ഈ പദ്ധതിയിലുണ്ട്.

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ

ബംഗ്ലാദേശ് താരത്തെ 'ഇന്ത‍്യൻ ഏജന്‍റ് 'എന്ന് വിളിച്ചു; ബോർഡ് അംഗത്തെ പുറത്താക്കി ബിസിബി

ഗൾഫ് മേഖലയിൽ വിമാന ടിക്കറ്റ് നിരക്കുകൾ പകുതിയായി | Video

"ദിലീപിനെ കണ്ടപ്പോൾ ജഡ്ജി എഴുന്നേറ്റു നിന്നു''; ജഡ്ജിയെ അധിക്ഷേപിച്ചവർക്കെതിരേ കേസെടുക്കാൻ നിർദേശം

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പി.പി. ദിവ്യയെ ഒഴിവാക്കി