Representative image for a care giver 
Pravasi

പോരാട്ടം ലക്ഷ്യം കണ്ടു: കെയര്‍ അസിസ്റ്റന്‍റ്സിന് അയർലൻഡിൽ ഫാമിലി വിസ ലഭിക്കും

30,000 യൂറോ വാര്‍ഷിക ശമ്പളം ഇല്ലാത്തതിനാല്‍ കെയര്‍ അസിസ്റ്റന്‍റ്സിന് ഫാമിലി വിസ അനുവദിക്കാത്ത സാഹചര്യമാണ് നിലനിന്നിരുന്നത്

ഡബ്ലിന്‍: അയര്‍ലൻഡിലെ കെയര്‍ അസിസ്റ്റന്‍റ്സിന് ഫാമിലി വിസ ലഭിക്കുന്ന വിധത്തിൽ മൈഗ്രേഷന്‍ നിയമം പരിഷ്കരിക്കാൻ സർക്കാർ തലത്തിൽ തീരുമാനമായി. മൈഗ്രന്‍റ് നഴ്സസ് അയര്‍ലന്‍ഡിന്‍റെ നേതൃത്വത്തില്‍ പാര്‍ലമെന്‍റിന്‍റെ മുന്നില്‍ നടത്തിയ സമരം ഉള്‍പ്പെടെ നിരവധി പോരാട്ടങ്ങളുടെ ഫലമാണിത്.

കുറഞ്ഞത് 30,000 യൂറോ വാര്‍ഷിക ശമ്പളം ഇല്ലാത്തതിനാല്‍ കെയര്‍ അസിസ്റ്റന്‍റ്സിന് ഫാമിലി വിസ അനുവദിക്കാത്ത സാഹചര്യമാണ് നിലനിന്നിരുന്നത്. ഈ തടസമാണ് ഇപ്പോൾ മാറുന്നത്. ഇതിനായി കെയര്‍ അസിസ്റ്റന്‍റുമാരുടെ ശമ്പളം 27,000 യൂറോയില്‍ നിന്ന് 30,000 യൂറോ ആയി വര്‍ധിപ്പിക്കുന്നതോടെ തന്നെ പ്രധാന മാനദണ്ഡത്തിൽ അവർ ഉൾപ്പെടും.

ഇത് സംബന്ധിച്ച സുപ്രധാന ഭേദഗതികൾ ഐറിഷ് തൊഴില്‍ മന്ത്രി നീല്‍ റിച്ച്മണ്ട് പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അനിവാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനു വേണ്ടിയുള്ള പ്രോജക്റ്റ് സ്റ്റിയറിങ് ഗ്രൂപ്പിൽ മൈഗ്രന്‍റ് നഴ്സസ് അയര്‍ലന്‍ഡ് കണ്‍വീനര്‍ ഉള്‍പ്പടെ രണ്ട് പ്രതിനിധികളെയും തെരഞ്ഞെടുത്തിട്ടുണ്ട്.

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം18ന്; പുതുപ്പള്ളിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌

ശ്രമം വിഫലം; വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും