വയനാട് ദുരന്തം: ഭവന നിർമാണത്തിന് 98 സെന്‍റ് ഭൂമി വാങ്ങി നൽകി ഡോ. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ്

 
Pravasi

വയനാട് ദുരന്തം: ഭവന നിർമാണത്തിന് 98 സെന്‍റ് ഭൂമി വാങ്ങി നൽകി ഡോ. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ്

അടുത്ത മാസം നിർമാണം തുടങ്ങുമെന്ന് ചെയർമാൻ ഡോ.കെ പി ഹുസൈൻ; റമദാൻ മാസത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിയത് 3 കോടി രൂപ

ദുബായ്: റമദാൻ മാസത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പിന്‍റെയും ഡോ. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റിന്‍റെയും പേരിൽ ഡോ. കെ. പി. ഹുസൈൻ 3 കോടി രൂപ സംഭാവന നൽകി.

വയനാട്ടിലെ ചൂരൽമലയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് സ്ഥിരമായ ഒരു താമസസ്ഥലം നൽകുക എന്ന ലക്ഷ്യത്തോടെ 40 ലക്ഷം രൂപയ്ക്ക് 98 സെന്‍റ് ഭൂമി വാങ്ങി ഹെൽപ്പിംഗ് ഹാൻഡ്‌സ് ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറിയതായി ഡോ.ഹുസൈൻ അറിയിച്ചു. ദുരന്തത്തിൽ വീട് നഷ്‌ടമായ 20 പേർക്ക് ഇവിടെ വീട് വെച്ച് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

അടുത്ത മാസം നിർമാണം തുടങ്ങും. ഒൻപത് മാസം കൊണ്ട് 15 വീടുകളുടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നേമുക്കാൽ സെന്‍റ് സ്ഥലത്തായിരിക്കും ഒരു വീട് നിർമിക്കുന്നത്. ഇതോടൊപ്പം അനുബന്ധ സൗകര്യങ്ങളും ഒരുക്കും. ഇതിനുള്ള സർക്കാർ അനുമതി ലഭിച്ചുകഴിഞ്ഞെന്നും ഡോ.ഹുസൈൻ അറിയിച്ചു. സർക്കാരിന്‍റെ ഗുണഭോക്‌തൃ പട്ടികയ്ക്ക് പുറത്തുള്ളവർക്കാണ് ഭവനങ്ങൾ നൽകുക എന്നും ഇവരുടെ ലിസ്റ്റ് സർക്കാരിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് ഡോ. അൻവറിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന IQRAA ഇന്‍റർനാഷണൽ ഹോസ്പിറ്റൽ & റിസർച്ച് സെന്‍ററിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന് ഒരു കോടി രൂപ സംഭാവന നൽകി. ആശുപത്രിയിലെ 13 ഔട്ട്പേഷ്യന്‍റ് വകുപ്പുകൾ വിപുലീകാരി്ക്കുന്നതിനാണ് ഈ തുക നൽകിയതെന്ന് ഡോ.കെ പി ഹുസൈൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇതിലൂടെ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്ക്, ഗുണനിലവാരമുള്ള ആരോഗ്യസേവനം സൗജന്യമായി ലഭ്യമാക്കാൻ അവസരമൊരുക്കുക എന്നതാണ് ലക്ഷ്യമെന്നും എന്നു ഡോ. ഹുസൈൻ അറിയിച്ചു.

ഡോ. ഹുസൈന്‍റെ ജന്മനാടായ തിരൂരിലുള്ള സി.എച്ച് സെന്‍ററിലെ അഞ്ച് നില കെട്ടിടത്തിന്‍റെ നിർമ്മാണത്തിനായി ഡോ. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ് 68 ലക്ഷം രൂപ അനുവദിച്ചു. കെട്ടിടത്തിന്‍റെ ഒരു നിലയിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള മുഴുവൻ ചെലവുകളും വഹിക്കുന്നതിന്‍റെ ഭാഗമായാണ് ഈ തുക നൽകിയത്.

അർഹരായവർക്കും സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്കും ഡയാലിസിസും കാൻസർ ചികിത്സകളും മരുന്നുകളും സി.എച്ച് സെന്‍റർ പൂർണ്ണമായും സൗജന്യമായാണ് നൽകുന്നത്.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ റിഹാബിന് വേണ്ടി തിരുമ്പാടിയിൽ 8 ഏക്കർ ഭൂമി വാങ്ങുന്നതിന് 58 ലക്ഷം രൂപ നൽകിയതായും ഡോ.ഹുസൈൻ അറിയിച്ചു . നാഡീ വൈകല്യമുള്ളവർ, ട്രോമ ഇരകൾ എന്നിവർക്കായാണ് പുനരധിവാസ കേന്ദ്രം ഒരുങ്ങുന്നത്. ഇതോടെ ഇങ്ങനെയുള്ളവരുടെ ജീവിതത്തിൽ ശാശ്വതമായ മാറ്റം വരുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ റിഹാബിന്‍റെ ചെയർമാൻ കൂടിയായ ഡോ.ഹുസൈൻ അറിയിച്ചു.

കൂടാതെ, ദരിദ്ര കുടുംബങ്ങളുടെ ഭവന ആവശ്യങ്ങൾക്കുള്ള സഹായം, ചികിത്സാ സഹായം, പള്ളികളുടെയും ക്ഷേത്രങ്ങളുടെയും നവീകരണം, നിർമ്മാണം എന്നീ ആവശ്യങ്ങൾക്കും കെഎംസിസി, എഐഎം പോലുള്ള സാമൂഹിക സംഘടനകൾക്കുമായി 34 ലക്ഷം രൂപയാണ് ഈ വർഷം നൽകിയത്.

കഴിഞ്ഞ 28 വർഷങ്ങളായി വിവിധ സാമൂഹിക, ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് വേണ്ടി ഡോ. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ് സംഭാവന നൽകുന്നുണ്ട്.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം