ദുബായ് വൈൽഡ് വാദി വാട്ടർ പാർക്കിൽ തീപിടുത്തം: ആളപായമില്ല
ദുബായ്: ദുബായിലെ ജുമൈറ പ്രദേശത്തെ വൈൽഡ് വാദി വാട്ടർ പാർക്കിൽ ഞായറാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായി. വിവരം ലഭിച്ച് ഏഴ് മിനിറ്റിനുള്ളിൽ ദുബായ് സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലമാണ് തീപിടുത്തം ഉണ്ടായതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരുക്കില്ലെന്നും സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നും അധികൃതർ സ്ഥിരീകരിച്ചു.