Pravasi

പെട്രോൾ പമ്പിലെ താമസ സ്ഥലത്ത് തീപിടുത്തം: മലയാളികളടക്കം ആറ് പേർ മരിച്ചു

മലപ്പുറം മേൽമുറി സ്വദേശി ഇർഫാൻ, വളാഞ്ചേരി സ്വദേശി ഹക്കീം എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്

സൗദി: റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളികളടക്കം ആറ് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 1.30നാണ് തീപിടിത്തമുണ്ടായത്. ആറ് മലയാളികളിൽ രണ്ടു പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. രണ്ട് മലയാളികളെ തിരിച്ചറിയാനായിട്ടില്ല. ഇവരെ കൂടാതെ ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളും അപകടത്തിൽ മരിച്ചു. മലപ്പുറം മേൽമുറി സ്വദേശി ഇർഫാൻ, വളാഞ്ചേരി സ്വദേശി ഹക്കീം എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി സ്ഥലത്തുണ്ട്.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി