യുഎഇയിൽ കാലാവസ്ഥാ മാറ്റം; പനി കൂടുന്നു 
Pravasi

യുഎഇയിൽ കാലാവസ്ഥാ മാറ്റം; പനി കൂടുന്നു, അവധി കഴിഞ്ഞെത്തുന്നവർ‌ക്ക് കൂടുതൽ സാധ്യത

പനി, ക്ഷീണം, ശ്വാസതടസം എന്നീ ലക്ഷണങ്ങളോടെയാണ് പലരും എത്തുന്നത്.

നീതു ചന്ദ്രൻ

ദുബായ്: യു എ ഇ യിലെ കാലാവസ്ഥാ മാറ്റത്തെത്തുടർന്ന് പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടുന്നതായി ഡോക്ടർമാർ. അന്തരീക്ഷ താപനിലയിൽ കുറവ് വരുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. പനി, ക്ഷീണം, ശ്വാസതടസം എന്നീ ലക്ഷണങ്ങളോടെയാണ് പലരും എത്തുന്നത്.

നീണ്ട അവധി കഴിഞ്ഞ് തിരിച്ചെത്തിയ പ്രവാസികൾക്ക് രോഗം വരാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഫ്ലൂ വാക്‌സിൻ എടുക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. അസുഖം ബാധിച്ചവർ പരമാവധി വിശ്രമിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

ഭാര്യയോട് മാപ്പപേക്ഷിച്ച് ഗണേഷ് കുമാർ; പരാതിയില്ല, അത്രയേറെ ഇഷ്ടപ്പെടുന്നുവെന്ന് ബിന്ദു മേനോൻ

മനാമയിൽ മിസൈൽ ആക്രമണം നടത്തി ഇറാൻ; ഒരു സ്ത്രീ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

പുറത്തുവന്നത് കെട്ടുകഥ; രാജി വയ്ക്കില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

സഞ്ജു ഓപ്പണർ; ടി20 ലോകകപ്പിലെ മികച്ച ടീമിനെ തെരഞ്ഞെടുത്ത് ഐസിസി

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ട്രെയിനിൽ ഇരുത്തി അമ്മ മുങ്ങി; കുട്ടിയെ പൊലീസിന് കൈമാറി സഹയാത്രികൻ