പണം കൊള്ളയടിക്കുന്ന സംഘത്തെ പിടികൂടി ഫുജൈറ പൊലീസ്​

 
Pravasi

പണം കൊള്ളയടിക്കുന്ന സംഘത്തെ പിടികൂടി ഫുജൈറ പൊലീസ്​

​1.95 ലക്ഷം ദിർഹം തട്ടിയെടുത്ത്​ രക്ഷപ്പെടുന്നതിനിടെയാണ്​ ഇവർ പിടിയിലായത്​.

Megha Ramesh Chandran

ദുബായ്: ബാങ്കിൽ നിന്ന്​ തുക പിൻവലിച്ച്​ മടങ്ങുന്നവരെ കേന്ദ്രീകരിച്ച് പണം കൊള്ളയടിക്കുന്ന രണ്ടംഗ സംഘത്തെ ഫുജൈറ പൊലീസ്​ അറസ്റ്റ് ചെയ്തു. ബാങ്കിൽ നിന്ന്​ പിൻവലിച്ച പണവുമായി കാറിൽ പോകുകയായിരുന്ന യുവതിയെ കബളിപ്പിച്ച്​ ​1.95 ലക്ഷം ദിർഹം തട്ടിയെടുത്ത്​ രക്ഷപ്പെടുന്നതിനിടെയാണ്​ ഇവർ പിടിയിലായത്​.

പണവുമായി പോകുന്നതിനിടെ കാറിന്​ സമീപത്ത്​ എത്തിയ പ്രതികളിൽ ഒരാൾ യുവതിയോട്​ പിൻഭാഗത്തെ ടയറിന്​ പ്രശ്നമുണ്ടെന്ന്​ അറിയിച്ചു. യുവതി കാറിൽ നിന്ന്​ ഇറങ്ങി പിൻഭാഗത്തെ ടയർ പരിശോധിക്കുന്നതിനിടെ രണ്ടാമത്തെയാൾ മറുവശത്തെ ഡോൾ തുറന്ന്​ കാറിൽ നിന്ന്​ പണമടങ്ങിയ ബാഗുമെടുത്ത്​ രക്ഷ​പ്പെട്ടു. യുവതി ഉടൻ തന്നെ ഇക്കാര്യം ഫുജൈറ പൊലീസിനെ അറിയിച്ചു.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ​ഫുജൈറ പൊലീസ്​ പ്രത്യേകം ടീം രൂപവത്​കരിച്ച്​ വേഗത്തിൽ അന്വേഷണം തുടങ്ങുകയും മൂന്നു മണിക്കൂറിനുള്ളിൽ ​പ്രതികളെ തിരിച്ചറിയുകയും ചെയ്തു. ബാങ്കിൽ നിന്ന്​ പണവുമായി പോകുന്നവർ ഇത്തരം തട്ടിപ്പിൽ വീഴരുതെന്ന് ഫുജൈറ പൊലീസ്​ മുന്നറിയിപ്പ് നൽകി.

ഇന്ത്യ ലോകകപ്പ് ഫൈനലിൽ: ജമീമ റോഡ്രിഗ്സ് വീരനായിക

മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വധിച്ചു

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ