ജിസിസി കപ്പ് ഫുട്ബോൾ ടൂർണമെന്‍റിനു തുടക്കം

 
Pravasi

ജിസിസി കപ്പ് ഫുട്ബോൾ ടൂർണമെന്‍റിനു തുടക്കം

ക്ലബ് ഡി സ്വാറ്റ് എഫ്സി മാൾട്ട - കോസ്റ്റൽ ട്രിവാൻഡ്രം മത്സരം സമനിലയിൽ

ദുബായ്: പവർ ഗ്രൂപ്പ് യുഎഇയുടെ നേതൃത്വത്തിൽ ദുബായ് സ്‌പോർട്‌സ് കൗൺസിലിന്‍റെയും ദുബായ് പൊലീസിന്‍റെ ‘പോസിറ്റീവ് സ്പിരിറ്റ്’ സംരംഭത്തിന്‍റെയും സഹകരണത്തോടെ നടത്തുന്ന ജിസിസി കപ്പ് 2025 ഫുട്ബോൾ ടൂർണമെന്‍റിന് തുടക്കമായി. പ്രവേശനം സൗജന്യമാണ്.

ക്ലബ് ഡി സ്വാറ്റ് എഫ്സി മാൾട്ടയും കോസ്റ്റൽ ട്രിവാൻഡ്രവും തമ്മിൽ നടന്ന ആദ്യമത്സരം ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. മാൾട്ട യുടെ ഡോണിസ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

മറ്റൊരു മത്സരത്തിൽ ബദർ എഫ്സി സൗദി അറേബ്യ എതിരില്ലാത്ത ഒരു ഗോളിന് സെക്സസ് പോയിന്‍റ് കോളേജ് എഫ്സിയെ പരാജയപ്പെടുത്തി. ബദർ എഫ്സി യുടെ ആജാദ് മാൻ ഓഫ് ദി മാച്ച് ആയി.

അൽ സബ ഹുസ്ലേഴ്സും കിഫ് ഖത്തറും തമ്മിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് അൽ സബ ഹുസ്ലേഴ്സ് വിജയിച്ചു. ശനിയാഴ്ചത്തെ മത്സരങ്ങൾ രാത്രി 8 മണിക്ക് തുടങ്ങും. ഞായറാഴ്ച രാത്രി 6 മണി മുതൽ സെമി ഫൈനലും ഫൈനലും നടക്കും.

ദുബായ് പൊലീസിന്‍റെ പോസിറ്റിവ് സ്പിരിറ്റ് ക്യാംപെയ്നുമായി ചേർന്ന് 'സേ നോ ടു ഡ്രഗ്സ്, യെസ് ടു ഗെയിം' എന്ന മുദ്രാവാക്യമുയർത്തിയാണ് ടൂർണമെന്‍റ് നടക്കുന്നത്. ടൂർണമെന്‍റിൽ ജിസിസി രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ നിന്നുമുള്ള പ്രവാസി ഇന്ത്യൻ ടീമുകളാണ് പങ്കെടുക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി