12 വയസിനു താഴെയുള്ളവർക്ക് ഗ്ലോബൽ വില്ലെജിലേക്ക് പ്രവേശനം സൗജന്യം
ദുബായ്: 12 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് ഗ്ലോബൽ വില്ലെജിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചതായി അധികൃതർ അറിയിച്ചു. ഗ്ലോബൽ വില്ലെജിന്‍റെ ഈ സീസൺ അവസാനിക്കുന്ന മേയ് 11 വരെ ഈ പ്രത്യേക പ്രമോഷൻ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
3 വയസിന് താഴെയുള്ള കുട്ടികൾക്കും 65 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും നിശ്ചയ ദാർഢ്യ വ്യക്തികൾക്കും നിലവിൽ സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ഈ വർഷം കൂടുതൽ സാംസ്കാരിക പ്രദർശനങ്ങൾ, പുതിയ വിനോദ പരിപാടികൾ, നവീകരിച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ആഗോള ഗ്രാമം പ്രവർത്തിക്കുന്നത്. ഈ മാസം 30ന് ബോൺ ജോവിയെ ഗ്ലോബൽ വില്ലെജിൽ ആദരിക്കും. മേയ് 11ന് 29 ആം സീസൺ ഔപചാരികമായി സമാപിക്കും.