ഗ്ലോബൽ വില്ലേജ് സീസൺ ഞായറാഴ്ച സമാപിക്കും

 
Pravasi

ഗ്ലോബൽ വില്ലേജ് സീസൺ ഞായറാഴ്ച സമാപിക്കും

എല്ലാ പ്രമോഷനുകളും സീസൺ അവസാനം വരെ തുടരുമെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ വ്യക്തമാക്കി

ദുബായ്: മിഡിലീസ്റ്റ് രാജ്യങ്ങളിലെ ഏറ്റവും ജനപ്രിയ കുടുംബ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജിന്‍റെ സീസൺ 29 ഞായറാഴ്ച സമാപിക്കും. ഈ മാസം 11ന് അവസാനിക്കേണ്ടിയിരുന്ന സീസൺ ഒരാഴ്ച കൂടി നീട്ടിയാണ് ഞായറാഴ്ചയോടെ അവസാനിക്കുന്നത്. അവസാന ദിനങ്ങളിൽ വൈകുന്നേരം 4 മുതൽ പുലർച്ചെ 1 വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും. എല്ലാ പ്രമോഷനുകളും സീസൺ അവസാനം വരെ തുടരുമെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ വ്യക്തമാക്കി.

പ്രധാന പ്രമോഷനുകൾ

കുട്ടികൾക്ക് സൗജന്യ പ്രവേശനം: 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കാം. കാർണവൽ ഓഫർ: കാർണവൽ ഏരിയയിൽ 50 ദിർഹത്തിന് പരിധിയില്ലാത്ത റൈഡുകൾ ലഭിക്കും. ഗോൾഡൻ ബാർ ചലഞ്ച്: സന്ദർശകർക്ക് ഒരു പെട്ടിയിൽ നിന്ന് ഒരു സ്വർണ്ണ ബാർ എടുത്ത് 87,000 ദിർഹത്തിന്‍റെ ആകെ സമ്മാനത്തുകയുടെ ഭാഗമായ 2,900 ദിർഹം നേടാനുള്ള അവസരം. 2024 ഒക്ടോബർ 16നാണ് ഈ സീസൺ ആരംഭിച്ചത്.

ഈ സീസണിൽ 30 പവലിയനുകളിലായി 90-ലധികം സാംസ്‌കാരികതകൾ അണിനിരക്കുന്നു. 175 ലധികം റൈഡുകൾ, ഗെയിമുകൾ, ആകർഷണങ്ങൾ എന്നിവയും ഗ്ലോബൽ വില്ലേജിലുണ്ട്. 25 ദിർഹം -സാധാരണ പ്രവൃത്തി ദിവസങ്ങൾ ടിക്കറ്റ് (ഞായർ മുതൽ വ്യാഴം വരെ, പൊതു അവധി ദിവസങ്ങൾ ഒഴികെ). 30 ദിർഹം -ഏത് ദിവസത്തെയും ടിക്കറ്റ്.

സൗജന്യ പ്രവേശനം –12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും, ദൃഢനിശ്ചയക്കാർക്കും. കാഴ്ച -30ലധികം രാഷ്ട്ര തീം പവലിയനുകൾ, എമിറാത്തി ഹെറിറ്റേജ് ഏരിയ; പ്രതിദിനം 200ലധികം സാംസ്കാരിക പ്രകടനങ്ങൾ കുട്ടികളുടെ ജനപ്രിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കിഡ്‌സ് തിയേറ്ററിലെ ഷോകൾ. ആർ.ടി.എ ബസിൽ ഗ്ലോബൽ വില്ലേജിലെത്താം. ബസ് സർവിസിന് 10 ദിർഹം ആണ് ചാർജ്. റൂട്ട് 102 -റാഷിദിയ ബസ് സ്റ്റേഷൻ (ഓരോ 60 മിനിറ്റിലും); റൂട്ട് 103 -യൂണിയൻ ബസ് സ്റ്റേഷൻ (ഓരോ 40 മിനിറ്റിലും); റൂട്ട് 104 -അൽ ഗുബൈബ ബസ് സ്റ്റേഷൻ (ഓരോ 60 മിനിറ്റിലും); റൂട്ട് 106 -മാൾ ഓഫ് ദി എമിറേറ്റ്സ് ബസ് സ്റ്റേഷൻ (ഓരോ 60 മിനിറ്റിലും) ബസ് സർവിസ് ലഭ്യമാണ്.

പോരൊഴിയാതെ കോൺഗ്രസ്

വി.ഡി. സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം

ഓണം വാരാഘോഷം: മെട്രൊ വാർത്തയ്ക്ക് രണ്ട് പുരസ്കാരങ്ങൾ

സി.പി. രാധാകൃഷ്ണൻ അടുത്ത ഉപരാഷ്ട്രപതി

ഇന്ത്യ ഇറങ്ങുന്നു; സഞ്ജുവിന്‍റെ കാര്യത്തിൽ സസ്പെൻസ്