ദുബായ് ഹെൽത്തിലെ നേഴ്‌സുമാർക്ക് ഗോൾഡൻ വിസ: പ്രഖ്യാപനം നടത്തി ദുബായ് കിരീടാവകാശി

 
Pravasi

ദുബായ് ഹെൽത്തിലെ നേഴ്‌സുമാർക്ക് ഗോൾഡൻ വിസ: പ്രഖ്യാപനം നടത്തി ദുബായ് കിരീടാവകാശി

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്.

ദുബായ്: 'ദുബായ് ഹെൽത്തി'ൽ 15 വർഷത്തിലേറെ സേവനം ചെയ്ത നഴ്‌സുമാർക്ക് ഗോൾഡൻ വിസ നൽകുമെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. സമൂഹത്തിന് നഴ്‌സുമാർ നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ അവർ വഹിക്കുന്നപങ്കും അംഗീകരിച്ചാണ് തീരുമാനം.

നഴ്‌സിങ് ജീവനക്കാർ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവരാണെന്നും ആരോഗ്യകരമായ ഒരു സമൂഹത്തിന്‍റെ സൃഷ്ടിക്ക് അവർ നൽകുന്ന സംഭാവനകൾ വലുതാണെന്നും ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.

രോഗീ പരിചരണത്തിനായുള്ള അവരുടെ സമർപ്പണത്തെയും മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയെയും അദ്ദേഹം അഭിനന്ദിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു