.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Pravasi

യൂറോപ്പിലും ഗൾഫിലും കുടിയേറ്റക്കാരോടുള്ള സമീപനത്തിൽ മാറ്റം

കുടിയേറ്റ ഘടനയില്‍ വരുന്ന മാറ്റങ്ങളാണ് കുടിയേറ്റക്കാരെ സ്വീകരിക്കുന്ന രാജ്യങ്ങളുടെ നയങ്ങളിലും പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നത്

MV Desk

പ്രത്യേക ലേഖകൻ

ആഗോള തലത്തില്‍ കുടിയേറ്റ ഘടനയാകെ മാറിമറിയുകയാണ്. വിദേശങ്ങളിലേക്കു കുടിയേറുന്നത് സംസ്‌കാരത്തിന്‍റെ തന്നെ ഭാഗമായിക്കഴിഞ്ഞ കേരളം പോലുള്ള പ്രദേശങ്ങളിലെ പ്രവണതയില്‍ തന്നെ ഇതു വ്യക്തമാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കു പോകുന്നതിനൊപ്പം യൂറോപ്പിലേക്കും അമേരിക്കയിലേക്കും ക്യാനഡയിലേക്കും യുകെയിലേക്കുമെല്ലാം പഠിക്കാനും ജോലിക്കുമെല്ലാമായി പോകുന്നവരുടെ എണ്ണം പ്രതിദിനമെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

കുടിയേറ്റ ഘടനയില്‍ വരുന്ന ഈ മാറ്റങ്ങൾ കുടിയേറ്റക്കാരെ സ്വീകരിക്കുന്ന രാജ്യങ്ങളുടെ നയങ്ങളിലും പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രചുരപ്രചാരമാര്‍ജിച്ചു വരുന്ന ഗോള്‍ഡന്‍ വിസ സ്‌കീം ഇതിനൊരുദാഹരണമാണ്. ഗള്‍ഫ് രാജ്യങ്ങളോട് വിദഗ്ധ തൊഴിലാളികള്‍ക്ക് താത്പര്യം കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തിയത്.

അതേസമയം, കാഷ്വല്‍ ലേബറിന് സാധ്യത കുറവും വിദഗ്ധ തൊഴിലാളികള്‍ക്ക് സാധ്യത കൂടുതലുമുള്ള യൂറോപ്യന്‍ രാജ്യങ്ങളാകട്ടെ, ഇത്തരം വിസ സമ്പ്രദായങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. നിക്ഷേപം നടത്താന്‍ തയാറുള്ളവര്‍ക്ക് റെസിഡന്‍സ് വിസ അനുവദിക്കുന്നതു പോലുള്ള പദ്ധതികള്‍ പല യൂറോപ്യന്‍ രാജ്യങ്ങളും ഉപേക്ഷിച്ചു.

ഇത്തരം സംവിധാനങ്ങള്‍ ഇല്ലാതെ തന്നെ ആവശ്യത്തിന് വിദേശ വിദ്യാര്‍ഥികളെയും വിദേശ വിദഗ്ധ തൊഴിലാളികളെയും ആകര്‍ഷിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു സാധിക്കുന്നുണ്ട്. ഇതിന് കുടിയേറ്റ നയങ്ങളിലും നിയമങ്ങളിലുമുള്ള സങ്കീര്‍ണത നീക്കിയാല്‍ മാത്രം മതിയെന്ന് അവിടങ്ങളിലെ സര്‍ക്കാരുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

എന്നാല്‍, പരമ്പരാഗതമായി പൗരത്വമോ ഭൂമി വാങ്ങി താമസിക്കാനുള്ള അവകാശമോ വിദേശികള്‍ക്കു നല്‍കാത്ത ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ പരിമിതമായി ഭൂമി വാങ്ങാനുള്ള അനുമതിയും നല്‍കുന്നു. റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ വിദേശികള്‍ക്ക് വ്യാപകമായി ഇറങ്ങിച്ചെല്ലാന്‍ ഇത് അവസരമൊരുക്കുകയും ചെയ്യുന്നു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ