യുഎഇയിൽ വെള്ളിയാഴ്ച വരെ മഴയ്ക്കു സാധ്യത 
Pravasi

ഇടിമിന്നലും ആലിപ്പഴ വർഷവും; യുഎഇയിൽ വെള്ളിയാഴ്ച വരെ മഴയ്ക്കു സാധ്യത

കാഴ്ച മറയ്ക്കുന്ന ശക്തമായ പൊടിക്കാറ്റിനും സാധ്യത

Ardra Gopakumar

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ചൊവ്വ) മുതൽ വെള്ളിയാഴ്ച വരെ മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇടിയും മിന്നലും ആലിപ്പഴ വർഷവും ഉണ്ടാവുമെന്ന് അറിയിപ്പിൽ പറയുന്നു. അറബിക്കടലിലെ ഉയർന്ന് നിൽക്കുന്ന ന്യൂനമർദം ഒമാനിലേക്ക് നീങ്ങുന്നതിന്‍റെ ഭാഗമായിട്ടാണ് മഴ പെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു.

യുഎഇ യിലെ വടക്ക്-കിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലയിലെ ചില ഭാഗങ്ങളിലും വ്യത്യസ്ത തീവ്രതകളിൽ മഴ പെയ്യും. കാഴ്ച മറയ്ക്കുന്ന ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഈ മുന്നറിയിപ്പിന്‍റെ വെളിച്ചത്തിൽ യുഎഇ ദേശിയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്ന് സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു.

ഒമാനിൽ പൊതു-സ്വകാര്യ മേഖലകളിലെ വിദ്യാലയങ്ങൾക്ക് ഇന്ന് (ചൊവ്വ) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനിലുള്ള യുഎഇ പൗരന്മാരോട് ജാഗ്രത പാലിക്കാൻ ഒമാനിലെ യുഎഇ നയതന്ത്ര കാര്യാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്