ഹിജ്‌റ പുതുവർഷ അവധി: സേവന സമയക്രമം പ്രഖ്യാപിച്ച് ദുബായ് ആർടിഎ, വെള്ളിയാഴ്ച പാർക്കിങ്ങ് സൗജന്യം
ദുബായ്: ഹിജ്‌റ പുതു വർഷദിനമായ വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ സേവനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ച് ദുബായ് ആർ ടി എ. കസ്റ്റമർ ഹാപിനസ് സെന്‍ററുകൾ, പെയ്‌ഡ് പാർക്കിംഗ് സോണുകൾ, പൊതു ബസുകൾ, മെട്രൊ, ട്രാം, മറൈൻ ട്രാൻസ്‌പോർട് സർവിസുകൾ, വാഹന സാങ്കേതിക പരിശോധനാ കേന്ദ്രങ്ങൾ എന്നിവയുടെ പുതുക്കിയ സമയക്രമമാണ് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ആർടിഎയുടെ എല്ലാ കസ്റ്റമർ ഹാപിനസ് സെന്‍ററുകൾക്കും അവധിയായിരിക്കും.
എന്നാൽ ഉമ്മു റമൂൽ, ദേര, അൽ ബർഷ, അൽ റാഷിദിയയിലെ ആർടിഎ ഹെഡ് ഓഫിസ് എന്നിവിടങ്ങളിലെ സ്മാർട് കസ്റ്റമർ ഹാപിനസ് സെന്‍ററുകൾ പതിവു പോലെ മുഴുവൻ സമയവും പ്രവർത്തിക്കും. എല്ലാ സാങ്കേതിക പരിശോധനാ കേന്ദ്രങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. ജൂൺ 28 ശനിയാഴ്ച മുതൽ ഇവയുടെ പ്രവർത്തനം പുനരാരംഭിക്കും.
വെള്ളിയാഴ്ചത്തെ ആർ.ടി.എ സേവനങ്ങളുടെ സമയക്രമം:
ദുബായ് മെട്രൊ
രാവിലെ 5:00-പുലർച്ചെ 1:00 (അടുത്ത ദിവസം).
ദുബായ് ട്രാം
രാവിലെ 6:00-പുലർച്ചെ 1:00 (അടുത്ത ദിവസം).
പൊതു പാർക്കിംഗ്
വെള്ളിയാഴ്ച മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രങ്ങൾ ഒഴികെ എല്ലാ പബ്ലിക് പാർക്കിംഗ് സോണുകളിലും പാർക്കിങ്ങ് സൗജന്യമായിരിക്കും.
പൊതു ബസ്, മറൈൻ ട്രാൻസ്‌പോർട് എന്നിവയുടെ സമയക്രമം അറിയുന്നതിന് സു'ഹൈൽ ആപ്പ്, വെബ്സൈറ്റ് എന്നിവ പരിശോധിക്കണമെന്ന് ആർ ടി എ ആവശ്യപ്പെട്ടു.