'ഹോപ്പ് കണക്ട്' തലശേരി സൗഹൃദ സംഗമം

 
Pravasi

'ഹോപ്പ് കണക്ട്' തലശേരി സൗഹൃദ സംഗമം

ഷാർജ മിയാ മാളിൽ നടന്ന ചടങ്ങിൽ ഹോപ്പ് കണക്ട് തലശേരി യുഎഇ ഘടകത്തിന്‍റെ ഔദ്യോഗിക ലോഗോ പ്രകാശനവും നടന്നു

Namitha Mohanan

ഷാർജ: കാൻസർ ബാധിതരായ കുട്ടികളുടെ അതിജീവനത്തിനായി പ്രവർത്തിക്കുന്ന ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന്‍റെ യുഎഇയിലെ തലശേരി കൂട്ടായ്മയായ 'ഹോപ്പ് കണക്ട് തലശേരി' സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഷാർജ മിയാ മാളിൽ നടന്ന ചടങ്ങിൽ ഹോപ്പ് കണക്ട് തലശേരി യുഎഇ ഘടകത്തിന്‍റെ ഔദ്യോഗിക ലോഗോ പ്രകാശനവും നടന്നു.

ചടങ്ങിൽ കുട്ടികളുടെ ക്യാൻസർ രോഗ വിദഗ്ധൻ ഡോ. സൈനുൽ ആബിദീൻ, ഹോപ്പിന്റെ സ്ഥാപകൻ ഹാരിസ് കാട്ടകത്ത്, ഹോപ്പ് ഫൗണ്ടേഷന്‍റെ ചീഫ് റിസോഴ്സ് മൊബിലൈസേഷൻ ഓഫീസറായ ആനീഷ് കുമാർ,റുമൈസ അബ്ദുൽ ഖാദർ, സൽമാൻ ഫാരിസ്, ബഷീർ തിക്കോടി, ജയിലഫ്, ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന്‍റെ ജിസിസി ചെയർമാൻ ഷാഫി അൽ മുർഷിദി, ഡയറക്ടർമാരായ അഡ്വ. ആഷിം അബൂബക്കർ, ഹെറോൾഡ് ഗൊമസ്, സുഹദാ ഹാരിസ് എന്നിവർ പ്രസംഗിച്ചു. റിയാസ് കിൽട്ടൻ സ്വാഗതവും അഡ്വ. അജ്മൽ നന്ദിയും പറഞ്ഞു.

കൂടുതൽ സ്ഥലങ്ങൾ ഉൾപ്പെടുത്തി ഹോപ്പ് കണക്ട് വിപുലീകരിക്കുമെന്ന് ഹോപിന്‍റെ സ്ഥാപകൻ ഹാരിസ് കാട്ടകത്തും ജി സി സി ചെയർമാൻ ഷാഫി അൽ മുർഷിദിയും അറിയിച്ചു. കേരളത്തിലെ ക്യാൻസർ ബാധിതരായ കുട്ടികൾക്ക് ആശ്വാസമായി കോഴിക്കോട്, മുക്കം, കൊച്ചി, തലശേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഹോപ്പ് ഹോമുകൾ പ്രവർത്തിക്കുന്നുണ്ട്. അതിനിടയിൽ ഹോപിന്‍റെ പ്രവർത്തനം കേരളത്തിന്‍റെ പുറത്തേക്കും വ്യാപിച്ചിട്ടുണ്ട്.

ഒന്നാം ടി20യിൽ ഇന്ത‍്യൻ ബ്ലാസ്റ്റ്; 101 റൺസിന് സുല്ലിട്ട് ദക്ഷിണാഫ്രിക്ക

വട്ടവടയിൽ ബുധനാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി

ചെങ്കോട്ട സ്ഫോടനം; കശ്മീർ സ്വദേശിയായ ഡോക്റ്റർ അറസ്റ്റിൽ

ശബരിമലയിൽ വൻ ഭക്തജന പ്രവാഹം; ദർശനം നടത്തിയത് 75,463 പേർ

മലയാറ്റൂരിൽ നിന്ന് കാണാതായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്