ഇൻകാസ് ഫുജൈറ ഫുട്‌ബോൾ ടൂർണമെന്‍റ്: പോസ്റ്റർ പ്രകാശനം ചെയ്ത് രമേശ് ചെന്നിത്തല

 
Pravasi

ഇൻകാസ് ഫുജൈറ ഫുട്‌ബോൾ ടൂർണമെന്‍റ്: പോസ്റ്റർ പ്രകാശനം ചെയ്ത് രമേശ് ചെന്നിത്തല

ഇൻകാസ് സംസ്ഥാന ജില്ലാ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ദുബായ്: ഇൻകാസ് ഫുജൈറ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 19 ന് ഫുജൈറയിൽ സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്‍റിന്‍റെ പോസ്റ്റർ എഐസിസി വർക്കിങ് കമ്മറ്റി അംഗവും മുൻ പ്രതിപക്ഷനേതാമായ രമേശ്‌ ചെന്നിത്തല പ്രകാശനം ചെയ്തു.

ഇൻകാസ് യുഎഇ നാഷനൽ കമ്മറ്റി പ്രസിഡന്‍റ് സുനിൽ അസീസ്, ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ. ഇൻക്കാസ് യുഎഇ മുൻ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, പാലക്കാട്‌ ജില്ലാ പ്രസിഡന്‍റ് ഉസ്മാൻ ചൂരക്കോട്, ഇൻകാസ് ഫുജൈറ ജനറൽ സെക്രട്ടറി പി.സി. ഹംസ. പ്രമുഖ വ്യവസായി വി.ടി. സലീം ഇൻകാസ് സംസ്ഥാന ജില്ലാ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഫെയ്സ്ബുക്കും യൂട്യൂബും നിരോധിച്ച് നേപ്പാൾ; തെരുവിൽ 'ജെൻ സി' പ്രക്ഷോഭം|Video

കർണാടകയിൽ വർഗീയ സംഘർഷം; ആരാധനാലയങ്ങൾക്കു നേരേ ആക്രമണം, നിരോധനാജ്ഞ

പീച്ചിയിലെ സ്റ്റേഷൻ മർദനം; സിഐ രതീഷിന് കാരണം കാണിക്കൽ നോട്ടീസ്

അധ‍്യാപക യോഗ‍്യത പരീക്ഷ; സുപ്രീം കോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ

ഉറങ്ങുന്നതിനിടെ എസി പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു