ഇന്ത്യ - യുഎഇ വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ധാരണ

 
Pravasi

ഇന്ത്യ - യുഎഇ വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ധാരണ

ഇരു രാജ്യങ്ങളിലെയും നിക്ഷേപകർ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ജോയിന്‍റ് ടാസ്‌ക് ഫോഴ്‌സ് ചർച്ച ചെയ്തു.

അബുദാബി: അബുദാബിയിൽ നടന്ന ഉന്നതതല സംയുക്ത നിക്ഷേപ ടാസ്‌ക് ഫോഴ്‌സ് യോഗത്തിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ധാരണയായി.

ഇന്ത്യൻ വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയലും അബുദാബി ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റി മാനേജിങ് ഡയറക്റ്റർ ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാനും യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണെന്ന് യോഗത്തിനുശേഷം നടത്തിയ പ്രസ്താവനയിൽ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

ഇന്ത്യയുടെ മികച്ച വാണിജ്യ പങ്കാളിയാണ് യുഎഇ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളിലെയും നിക്ഷേപകർ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ജോയിന്‍റ് ടാസ്‌ക് ഫോഴ്‌സ് ചർച്ച ചെയ്തു.

ആഗോള അയ്യപ്പ സംഗമം; മലബാർ ദേവസ്വം ബോർഡ് ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

നിയന്ത്രണം വിട്ട ആംബുലൻസ് കാറിലിടിച്ച് മറിഞ്ഞു; നഴ്‌സിന് ദാരുണാന്ത്യം

അഫ്ഗാൻ സർവകലാശാലകളിൽ സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾക്ക് വിലക്ക്; 18 കോഴ്‌സുകളും റദ്ദാക്കി

ബോളിവുഡ് ഗായകൻ സുബിൻ ഗാർഗ് അന്തരിച്ചു

ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് മിന്നും ജയം