ലുലു ഹൈപ്പർ മാർക്കറ്റുകളിൽ 'ഇന്ത്യൻ മാംഗോ മാനിയ'യ്ക്കു തുടക്കം

 
Pravasi

ലുലു ഹൈപ്പർ മാർക്കറ്റുകളിൽ 'ഇന്ത്യൻ മാംഗോ മാനിയ'യ്ക്കു തുടക്കം

ഇന്ത്യയിലെ കാർഷിക മേഖലയ്ക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ക്യാമ്പെയിൻ

അബുദാബി: ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളുടെയും മാമ്പഴ വിഭവങ്ങളുടെയും വിപുലമായ പ്രദർശനവുമായി 'ഇന്ത്യൻ മാംഗോ മാനിയ'യ്ക്ക് യു എ ഇ യിലെ യിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി. അഗ്രിക്കൾച്ചറൽ പ്രോസസ്ഡ് ഫുഡ് പ്രോഡക്ട് എക്പോർട്ട് ഡെവലെപ്മെൻ്റ് അതോറിറ്റിയുമായി സഹകരിച്ചാണ് മാമ്പഴ മേള നടത്തുന്നത്.യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ 'ഇന്ത്യൻ മാംഗോ മാനിയ' ഉദ്ഘാടനം ചെയ്തു.

അബുദാബി ഖലീദിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, APEDA ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. സി.ബി സിങ്, ഇന്ത്യൻ എംബസി കൗൺസിലർ ( ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെൻറ്) റോഹിത്ത് മിശ്ര, ലുലു ഗ്ലോബൽ ഓപ്പറേഷൻഡ് ഡയറക്ടർ സലിം എം.എ, ചീഫ് ഓപ്പറേറ്റിങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, ലുലു അബുദാബി ആൻഡ് അൽദഫ്ര റീജിയണൽ ഡയറക്ടർ അബൂബക്കർ ടി എന്നിവർ പങ്കെടുത്തു.

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മികച്ച പ്രോത്സാഹനമാണ് ലുലു നൽകുന്നതെന്നും വൈവിധ്യമാർന്ന ഇന്ത്യൻ മാമ്പഴങ്ങളുടെ പ്രത്യേകിച്ച് വടക്ക് കിഴക്കൻ മേഖലയിലെ ഉത്പന്നങ്ങളുടെ ഗുണമേന്മ, ജിസിസിയിൽ ലഭ്യമാക്കുക കൂടിയാണ് മാംഗോ മാനിയയിലൂടെ ലുലു ചെയ്യുന്നതെന്നും യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

കേസർ, ലാംഗ്ര,അമ്രപാലി, വൃന്ദാവനി തുടങ്ങിയ വടക്ക്-കിഴക്കൻ മേഖലകളിലെ മാമ്പഴങ്ങളും അൽഫോൺസ, ബദാമി, നീലം തുടങ്ങിയ ദക്ഷിണേന്ത്യൻ മേഖലയിലെ മാമ്പഴങ്ങളും ഉൾപ്പെടെ മേളയുടെ ഭാഗമായി ലുലുവിൽ ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ മാമ്പഴങ്ങൾ കൊണ്ടുള്ള വ്യത്യസ്തമായ ബേക്കറി വിഭവങ്ങൾ, സലാഡുകൾ, അച്ചാറുകൾ, ജ്യൂസ് തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ ശേഖരമാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ കാർഷിക മേഖലയ്ക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ക്യാമ്പെയിൻ നടത്തുന്നതെന്നും അധികൃതർ പറഞ്ഞു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍