അബ്ദുൽ റൗഫ് അഹ്സനി (പ്രസിഡന്‍റ്), അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി (ജനറൽ സെക്രട്ടറി), യു. അബ്ദുള്ള ഫാറൂഖി (സീനിയർ ലീഡർ), വി.പി.കെ. അബ്ദുള്ള (വൈസ് പ്രസിഡന്‍റ്), അസീസ് കാളിയാടാൻ (ട്രഷറർ), അബ്ദുള്ള നദ്‌വി (അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി), അബ്ദുൽ ബാസിത് കായക്കണ്ടി (പ്രോഗ്രാം ചീഫ് കോർഡിനേറ്റർ), സലിം നാട്ടിക (ജനറൽ കൺവീനർ), ഹൈദർ ബിൻ മൊയ്ദു, അഷ്‌റഫ് നജാത്ത്, എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 
Pravasi

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പ്രൗഡ് ഓഫ് യുഎഇ പരിപാടി ശനിയാഴ്ച

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വികസന നേട്ടങ്ങളും സഹിഷ്ണുത, സഹവർത്തിത്വം, നവീകരണം എന്നീ മൂല്യങ്ങളും ആഘോഷിക്കുന്ന പരിപാടി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ

UAE Correspondent

അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിന്‍റെ നേതൃത്വത്തിൽ 'പ്രൗഡ് ഓഫ് യുഎഇ സെലിബ്രേഷൻ' എന്ന പ്രത്യേക പരിപാടി ജൂൺ 13 ശനിയാഴ്ച വൈകിട്ട് 7:00 മുതൽ അബുദാബി ഐഐസി ഹാളിൽ.

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ അസാധാരണമായ വികസന നേട്ടങ്ങളെ ആദരിക്കുകയും, രാജ്യത്തിന്‍റെ പുരോഗതിയെ ശക്തിപ്പെടുത്തുന്ന ഐക്യം, സഹിഷ്ണുത, സഹവാസം, നവീകരണം എന്നീ അടിസ്ഥാന മൂല്യങ്ങളെ ആഘോഷിക്കുകയും ചെയ്യുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് പ്രസിഡന്‍റ് അബ്ദുൽ റൗഫ് അഹ്സാനി പറഞ്ഞു.

യുഎഇ സഹിഷ്ണുത സഹവർത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് അതോറിറ്റി ചെയർമാൻ ഷാമിസ് അലി ഖൽഫാൻ അൽ ദാഹിരി, യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, എമിറേറ്റ്സ് സെന്‍റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് റിസർച്ച് വൈസ് ചെയർമാൻ പ്രൊഫ. ജമാൽ സനദ് അൽ സുവൈദി,അബുദാബി ഐ ഐ സി മുഖ്യ രക്ഷാധികാരിയും ലുലു ഗ്രൂപ്പ് ചെയർമാൻ & മാനേജിംഗ് ഡയറക്റ്ററുമായ എം.എ. യൂസഫലി, യുഎഇ പ്രസിഡന്‍റിന്‍റെ മത ഉപദേഷ്ടാവ് ഷെയ്ഖ് അലി അൽ ഹാഷിമി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

ഗായകരായ അബിദ് കണ്ണൂർ, ആദിൽ അത്തു എന്നിവർ ഉൾപ്പെടെയുള്ള കലാകാരന്മാർ സംഗീത വിരുന്നൊരുക്കും. ചടങ്ങിൽ സെന്‍റർ അംഗങ്ങൾക്കായുള്ള മൊബൈൽ ആപ്പ് ലോഞ്ചിങ് നടക്കും. പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് വേണ്ടി മുസഫ, ബനിയാസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വാഹന സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സെന്‍റർ ഓഫിസുമായി ബന്ധപ്പെടുക 02-6424488.

അബ്ദുൽ റൗഫ് അഹ്സനി (പ്രസിഡന്‍റ്), അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി (ജനറൽ സെക്രട്ടറി), യു. അബ്ദുള്ള ഫാറൂഖി (സീനിയർ ലീഡർ), വി.പി.കെ. അബ്ദുള്ള (വൈസ് പ്രസിഡന്‍റ്), അസീസ് കാളിയാടാൻ (ട്രഷറർ), അബ്ദുള്ള നദ്‌വി (അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി), അബ്ദുൽ ബാസിത് കായക്കണ്ടി (പ്രോഗ്രാം ചീഫ് കോർഡിനേറ്റർ), സലിം നാട്ടിക (ജനറൽ കൺവീനർ), ഹൈദർ ബിൻ മൊയ്ദു, അഷ്‌റഫ് നജാത്ത്, എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മധ‍്യപ്രദേശിൽ നിന്നുള്ള മൂന്ന് രാജ‍്യസഭാ സീറ്റുകളിലേക്ക് ബിജെപിക്ക് എതിരില്ലാതെ ജയം

രാത്രിയോടെ ആക്രമിക്കും; വെനസ്വേലയിലേതു പോലെ ഇറാന്‍റെ എണ്ണ-വാതക നിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപിന്‍റെ ഭീഷണി

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുകയായിരുന്ന രോഗിയെ കാണാതായി; സുരക്ഷാ വീഴ്ച, കേസ്

എസ്എസ്എൽഎസി പുനർമൂല‍്യനിർണയ ഫലം പുറത്ത്

സിപിഎം നേതാവ് എ.എ. റഹീമിന്‍റെ ചിത്രം ഉപയോഗിച്ച് വ‍്യാജ വാർത്ത പ്രചരിപ്പിച്ചു; 2 പേർക്കെതിരേ കേസ്