ഫുജൈറ ഖോർഫക്കാൻ റോഡിൽ വാഹനാപകടം യുവതിയും കുഞ്ഞും മരിച്ചു

 
Pravasi

ഫുജൈറ ഖോർഫക്കാൻ റോഡിൽ വാഹനാപകടം യുവതിയും കുഞ്ഞും മരിച്ചു

പരുക്കേറ്റ ഭർത്താവിനെയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ട മൂന്ന് വയസ്സുകാരിയായ മകളെയും ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

UAE Correspondent

ഫുജൈറ: ഫുജൈറ ഖോർഫക്കാൻ റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറി സ്വദേശി കുടുംബത്തിലെ യുവതിയും ഒൻപത് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഭർത്താവിനെയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ട മൂന്ന് വയസ്സുകാരിയായ മകളെയും ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫൗസ് പെട്രോളിയം മേഖലയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന്‍റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ഫുജൈറ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സ്വാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ധൻഹാനി അറിയിച്ചു.

വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിൽ നിന്ന് ഡ്രൈവർമാർ വിട്ടുനിൽക്കണമെന്നും, ട്രക്കുകളുടെ സാന്നിധ്യം കൂടുതലുള്ള റോഡുകളിൽ വേഗപരിധിയും കൃത്യമായ അകലവും പാലിക്കണമെന്നും പൊലീസ് ഓർമിപ്പിച്ചു.

ഡൽഹിയിലെത്തിയ വ്ലാഡിമിർ പുടിനെ കാണാൻ മോദി; ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച

ബ്രിക്സ് ഉച്ചകോടി; ഡൽഹി മെട്രൊ സർവീസ് ഞായറാഴ്ച അതിരാവിലെ മുതൽ

പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ; മണ്ഡലം പ്രസിഡന്‍റ് അടക്കം 2 പേർക്കെതിരേ കേസ്

അജിത്തിന്‍റെ റേസിന് പച്ചക്കൊടി വീശാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയിൽ നിന്ന് 105 വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ; എയർ കേരളയ്ക്ക് 20 എണ്ണം