ആർ എൽ വി രാമകൃഷ്ണൻ യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്നു 
Pravasi

കേരള സോഷ്യൽ സെന്‍റർ യുവജനോത്സവം നടത്തി

നർത്തകനും കേരള കലാമണ്ഡലം അസിസ്റ്റന്‍റ് പ്രൊഫസറുമായ ആർ എൽ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

നീതു ചന്ദ്രൻ

അബുദാബി: കേരള സോഷ്യൽ സെന്‍റർ നടത്തിയ യുവജനോൽസം നർത്തകനും കേരള കലാമണ്ഡലം അസിസ്റ്റന്‍റ് പ്രൊഫസറുമായ ആർ എൽ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെന്‍റർ പ്രസിഡന്‍റ് എ കെ ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു.

സായിദ് സുസ്ഥിരത പുരസ്‌കാരം നേടിയ മോണിക്ക അക്കിനേനി, സെന്‍റർ വനിതാ വിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ, ബാലവേദി പ്രസിഡന്‍റ് മനസ്വിനി തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്,ആർ എൽ വി രാമകൃഷ്ണന് ഉപഹാരം നൽകി.

സെന്‍റർ കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ നന്ദിയും പറഞ്ഞു. മൂന്നു ദിവസം നീണ്ടു നിന്ന യുവജനോത്സവത്തിൽ യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്നായി 500 ൽ പരം വിദ്യാർഥികൾ പങ്കെടുത്തു.

''മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നോട്ടീസ് അടിസ്ഥാനരഹിതം''; എം.എ. ബേബി

എറണാകുളത്ത് മൂന്നു വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു; നായയ്ക്ക് പേവിഷബാധയെന്ന് സംശയം

യുഎസിൽ ബാറിൽ വെടിവയ്പ്പ്; 4 പേർ മരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

ബിഹാർ തെരഞ്ഞെടുപ്പ്: എൻഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കി, ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളിൽ മത്സരിക്കും