.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പുവരുത്തി ലുലു: സംതൃപ്തി രേഖപ്പെടുത്തി അബുദാബി സാമ്പത്തിക വികസന വകുപ്പ്

 
Pravasi

സാധനങ്ങൾ എത്തിച്ചത് പ്രത്യേക വിമാനത്തിൽ; എം.എ. യൂസഫലിയെ അഭിനന്ദിച്ച് അബുദാബി സാമ്പത്തിക വികസന വകുപ്പ്

പ്രത്യേക വിമാനങ്ങളിൽ അവശ്യ വസ്തുക്കൾ എത്തിച്ച്, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ നീക്കങ്ങളെ അബുദാബി സാമ്പത്തിക വികസന വകുപ്പ് അഭിനന്ദിച്ചു

MV Desk

അബുദാബി: മേഖലയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലയും വിലയിരുത്തുന്നതിന്‍റെ ഭാഗമായി അബുദാബിയിലെയും അൽ ഐനിലെയും ലുലു ഹൈപ്പർ മാർക്കറ്റുകൾ സന്ദർശിച്ച് അബുദാബി സാമ്പത്തിക വികസന വകുപ്പ്.

അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഹൈപ്പർമാർക്കറ്റിലെ വിവിധ വിഭാഗങ്ങൾ സന്ദർശിച്ചു. ഭക്ഷ്യോത്പന്നങ്ങളുടെ മികച്ച ലഭ്യതയും വിലസ്ഥിരതയും ലുലുവിൽ ഉറപ്പാക്കിയിട്ടുണ്ടെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് വിലയിരുത്തി. പ്രത്യേക വിമാനങ്ങളിൽ അവശ്യ വസ്തുക്കൾ എത്തിച്ച്, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ നീക്കങ്ങളെ അബുദാബി സാമ്പത്തിക വികസന വകുപ്പ് അഭിനന്ദിച്ചു.

ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യതയും വിലയും വിപണികളിൽ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ സന്ദർശനമെന്നും ജനങ്ങൾക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ നേരിട്ട് അറിയിക്കാൻ അവസരമുണ്ടെന്നും സാമ്പത്തിക വികസന വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് റാഷിദ് അൽ റുമാതി അറിയിച്ചു. പ്രത്യേക ചരക്ക് വിമാനങ്ങളിൽ ലോകത്തെ വിവിധയിടങ്ങളിൽ നിന്ന് ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യത യുഎഇയിൽ ഉറപ്പാക്കുന്ന യൂസഫലിയുടെ നീക്കം മാതൃകാപരമെന്ന് സാമ്പത്തിക വികസന വകുപ്പ് അണ്ടർസെക്രട്ടറി ഹമദ് സായാഹ് അൽ മസ്രൂയി വ്യക്തമാക്കി.

അവശ്യവസ്തുക്കളുടെ കൃത്യമായ ലഭ്യത ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും വിലസ്ഥിരത ഉറപ്പാക്കിയിട്ടുണ്ടെന്നും എം.എ യൂസഫലി പറഞ്ഞു. സാമ്പത്തിക വികസന വകുപ്പ് ഉദ്യോഗസ്ഥർ തന്നെ നേരിട്ട് നടത്തുന്ന ഇത്തരം സന്ദർശനങ്ങൾ സുതാര്യമായ വിപണി ഉറപ്പുവരുത്തുന്നതിനും ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതിനും കാരണമാകുമെന്ന് അദേഹം കൂട്ടിചേർത്തു.

"ഞാൻ എങ്ങോട്ടേക്ക് പോകാനാണ്? പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല": 'കൈ' വിടില്ലെന്ന് സുധാകരൻ

വഴങ്ങാതെ നേതൃത്വം, സുധാകരന് സീറ്റില്ല; സ്വതന്ത്രനായി മത്സരിച്ചേക്കും

മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

യുദ്ധ പ്രതിസന്ധി; കപ്പലുകളുടെ സുരക്ഷയ്ക്ക് 1000 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയുമായി കേന്ദ്രസർക്കാർ

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു, നിക്ഷേപകർക്ക് 12 ലക്ഷം കോടിയുടെ നഷ്ടം